Site icon Fanport

കാലിക്കറ്റ് ഡി സോൺ, ക്രൈസ്റ്റ് കോളേജ് സെമിയിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ സെന്റ് തോമസ് കോളേജിനെ തോൽപ്പിച്ചാണ് ക്രൈസ്റ്റ് സെമിയിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. ആദ്യ പകുതിയിൽ ലയണലാണ് ക്രൈസ്റ്റിനായി ഗോൾ നേടിയത്. നിലവിലെ ഡി സോൺ ചാമ്പ്യന്മാരായിരുന്നു സെന്റ് തോമസ് കോളേജ്.

നാളെ രാവിലെ നടക്കുന്ന സെമിയിൽ ക്രൈസ്റ്റ് ഫിസിക്കൽ എജിക്കേഷനെയാകും ക്രൈസ്റ്റ് കോളേജ് നേരിടുക. മറ്റൊരു സെമിയിൽ കേരളവർമ്മ കോളേജ് എം ഡി കോളേജിനെയും നേരിടും.

Exit mobile version