Site icon Fanport

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ, ഫറൂക് കോളേജിനെ തോൽപ്പിച്ച് ക്രൈസ്റ്റ് ഫൈനലിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോളിന്റെ ആദ്യ ഫൈനലിസ്റ്റുകളായി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട. ഇന്ന് നടന്ന ആദ്യ സെമിയിൽ ഫറൂഖ് കോളേജിനെ തോൽപ്പിച്ചാണ് ക്രൈസ്റ്റ് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ക്രൈസ്റ്റിന്റെ വിജയം. ഇന്നലെ ക്വാർട്ടറിൽ എസ് എസ് അരീക്കോട് കോളേജിനെ തോൽപ്പിച്ചായിരുന്നു ക്രൈസ്റ്റ് സെമിയിൽ എത്തിയത്.

എൻ എസ് എസ് മഞ്ചേരിയും എം ഇ എസ് മമ്പാടും തമ്മിലുള്ള സെമിയിലെ വിജയികളെ ആകും ക്രൈസ്റ്റ് ഫൈനലിൽ നേരിടുക.

Exit mobile version