Picsart 23 06 16 16 18 39 723

ക്രിസ് സ്മാളിംഗ് റോമയിൽ കരാർ പുതുക്കി, 2025വരെ തുടരും

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിന്റെ കരാർ റോമ പുതുക്കി. 2025വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. 3.5 മില്യൺ യൂറോ ആണ് സ്മാളിംഗിന്റെ പുതിയ വേതനം. 2020ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സ്മാളിംഗ് റോമയിൽ എത്തിയത്. അന്ന് 15 മില്യൺ നൽകിയാണ് റോമ സ്മാളിംഗിനെ സ്വന്തമാക്കിയത്. സ്മാളിങ് ഇതുവരെ റോമയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തിട്ടുണ്ട്.

2019 സീസണിൽ റോമയിൽ ലോണടിസ്ഥാനത്തിൽ കളിച്ച സ്മാളിംഗ് അവിടെ തകർത്തു കളിച്ചിരുന്നു. പിന്നീടായിരുന്നു അദ്ദേഹം സ്ഥിര കരാറിൽ എത്തിയത്‌. റോമക്ക് ഒപ്പം കോൺഫറൻസ് ലീഗ് നേടാൻ സ്മാളിംഗിന് ആയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ 10 വർഷത്തോളം കളിച്ച സ്മാളിങ് പ്രീമിയർ ലീഗ് കിരീടം അടക്കം 8 കിരീടങ്ങളോളം നേടിയിട്ടുണ്ട്.

Exit mobile version