
ഇന്നലെ നടന്ന ബെംഗളൂരുവിന്റെ ഐ എസ് എൽ അരങ്ങേറ്റത്തിൽ ഛേത്രി ജയത്തോടൊപ്പം ഒരു റെക്കോർഡ് കൂടെ പൂർത്തിയാക്കി. ബെംഗളൂരു എഫ് സി ജേഴ്സിയിൽ 50 ഗോളുകൾ എന്ന റെക്കോർഡിലാണ് ഇന്നലെ നേടിയ ഗോളിലൂടെ സുനിൽ ഛേത്രി എത്തിയത്. ഗോളുകളിൽ ബെംഗളൂരു എഫ് സി ചരിത്രത്തിലെ ആദ്യ ഹാഫ് സെഞ്ച്വറി ആണിത്.
ഇന്നലെ അവസാന നിമിഷം മുൻ ബെംഗളൂരു എഫ് സി താരം അമ്രീന്ദർ സിംഗിന്റെ പിഴവിൽ നിന്നായിരുന്നു ഛേത്രി ഗോൾ നേടിയത്. ഗോൾ നേടി എങ്കിലും ഛേത്രി ആഹ്ലാദപ്രകടനം നടത്തിയില്ല. താൻ മുമ്പ് മുംബൈ എഫ് സിക്കായി കളിച്ചിട്ടുണ്ട് എന്നതു കൊണ്ടാണ് ഛേത്രി ആഹ്ലാദ പ്രകടനം നടത്താതിരുന്നത്.
വിജയത്തിൽ സന്തോഷമുള്ളതായി പറഞ്ഞ ഛേത്രി ആരാധകരുടെ പിന്തുണയ്ക്കും നന്ദി പറഞ്ഞു. ഇന്നലെ മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ചും ഛേത്രി ആയിരുന്നു.
A captain's display! Who else but @bengalurufc's @chetrisunil11 as our Hero of the Match!#BENMUM #LetsFootball pic.twitter.com/rxyt7XKjoO
— Indian Super League (@IndSuperLeague) November 19, 2017
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial