സുനിൽ ഛേത്രിക്ക് ഡിസംബർ 4ന് വിവാഹം

- Advertisement -

ഇന്ത്യൻ സൂപ്പർ സ്റ്റാർ സുനിൽ ഛേത്രി വിവാഹിതനാകുന്നു. ഐ എസ് എൽ ഫിക്സ്ചറുകളുടെ തിരക്കിനിടയിൽ ഡിസംബർ നാലിനാണ് ഛേത്രി വിവാഹിതനാവുക. വളരെ കാലമായ പ്രണയത്തിലായിരുന്നു സോനം ഭട്ടാചാര്യ ആണ് വധു. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മോഹൻ ബഗാൻ ഇതിഹാസവുമായ സുബ്രതാ ഭട്ടാചാര്യയുടെ മകളാണ്.

ഡിസംബർ 4ന് കൊൽക്കത്തയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഡിസംബർ 24ന് ബെംഗളൂരുവിൽ വെച്ച് വിവാഹ സൽക്കാരവും നടക്കും. ഇന്ത്യൻ ഫുട്ബോളിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ വലിയ സെലിബ്രിറ്റികൾ ഒക്കെ ബെംഗളൂരുവുലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബെംഗളൂരുവിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാകും റിസപ്ഷൻ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement