ഛേത്രി ഗോൾ സ്കോറിംഗ് റെക്കോർഡിൽ ലോകത്തെ ആദ്യ ഇരുപതിൽ

- Advertisement -

രാജ്യാന്തര മത്സരങ്ങളിലെ ടോപ്പ് സ്കോറേഴ്സിന്റെ ലിസ്റ്റിൽ ഇന്ത്യയുടെ അഭിമാനം സുനിൽ ഛേത്രി ആദ്യ ഇരുപതിൽ എത്തി. ഇന്ന് തായ്‌വാനെതിരെ നേടിയ നിന്ന് ഹാട്രിക്കാണ് ഛേത്രിയെ ലോകപട്ടികയിൽ സ്പാനിഷ് സ്ട്രൈക്കർ ഡേവിഡ് വിയ്യയോടൊപ്പം ഇരുപതാം സ്ഥാനത്ത് എത്തിച്ചത്. ഇന്നത്തെ 3 ഗോളുകളോടെ രാജ്യാന്തര മത്സരങ്ങളിൽ 59 ഗോളുകളായി സുനിൽ ഛേത്രിക്ക്. ഡേവിഡ് വിയക്കും 59 ഗോളുകളാണ്.

ഇനി ഛേത്രിയുടെ മുന്നിൽ ഉള്ളത് 62 ഗോളുകൾ സ്വീഡനായി നേടിയ സ്ലാട്ടാൻ ഇബ്രാഹിമോ വിചാണ്. ഇന്നത്തെ ഗോളുകളോടെ ഛേത്രി മറികടന്നത് 57 ഗോളുകൾ നേടിയ അമേരിക്കൻ താരങ്ങളായ ഡെമ്പ്സി, ലണ്ടൺ ഡൊണാവൻ, ഹോണ്ടുറാസ് താരം കാാർലോസ് പവോൻ, 58 ഗോളുകൾ നേടിയ സൗത്ത് കൊറിയൻ താരം ചാ ബുംകുൻ എന്നിവരെയാണ്.

ലോകത്ത് ഇപ്പോഴും വിരമിക്കാത്ത രാജ്യാന്തര താരങ്ങളുടെ ലിസ്റ്റിൽ ഈ ഗോളുകളോടെ ഛേത്രി മൂന്നാം സ്ഥാനത്ത് എത്തി. 64 ഗോളുകളുള്ള ലയണൽ മെസ്സിയും, 81 ഗോളുകൾ സ്വന്തം പേരിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമെ ഇപ്പോഴും കളിക്കുന്നവരായി ഛേത്രിക്ക് മുന്നിൽ ഉള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement