Site icon Fanport

ബംഗ്ലാദേശിനെതിരായ പ്രകടനത്തിൽ വലിയ നിരാശയെന്ന് ഛേത്രി

ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ തിളങ്ങാൻ ആവാത്തതിൽ വലിയ നിരാശയുണ്ട് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങിയിരുന്നു. സ്റ്റേഡിയത്തിൽ കളികാണാൻ എത്തിയവരെ തൃപ്ത്പ്പെടുത്തുന്ന പ്രകടനം നടത്താൻ ടീമിന് ആയില്ല എന്ന് ഛേത്രി പറഞ്ഞു. ഇന്നലെ അറുപതിനായിരത്തിലധികം പേർ കളി കാണാൻ എത്തിയിരുന്നു.

ഈ പ്രകടനത്തിൽ ഡ്രസിംഗ് റൂം അതീവ നിരാശയിലാണെന്നും ഛേത്രി പറഞ്ഞു. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ആവാഞ്ഞതാണ് പ്രശ്നമായത് എന്നും ഛേത്രി പറഞ്ഞു. ഇനിയും ആരാധകർ ഇങ്ങനെ സ്റ്റേഡിയങ്ങളിൽ എത്തണം എന്നും അത് കൂടുതൽ ഊർജ്ജത്തോടെ പൊരുതാ‌ൻ തങ്ങൾ താരങ്ങൾക്ക് പ്രചോദനമാകുന്നുണ്ട് എന്നും ഛേത്രി പറഞ്ഞു.

Exit mobile version