ചെന്നൈ സിറ്റി സ്ട്രൈക്കർ ജൂനിയർ നെറോകയിൽ

ചെന്നൈ സിറ്റിയുടെ താരമായിരുന്ന ഫോർവേഡ് ജൊവാചിം ജൂനിയർ ഇനി നെറോക എഫ് സിയിൽ. ചെന്നൈ സിറ്റിയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രഞ്ച് താരത്തെ നെറോക സ്വന്തമാക്കുക ആയിരുന്നു. ക്ലബ് വിട്ട നെദോ തുർകോവിചിന് പകരക്കാരനായാണ് നെറോക ജൂനിയറിനെ എത്തിച്ചിരിക്കുന്നത്.
ഈ സീസണിൽ ചെന്നൈ സിറ്റിക്കായി ആറു ഗോളുകൾ ജൂനിയർ നേടിയിട്ടുണ്ട്. സൂപ്പർ കപ്പിൽ നെറോകയ്ക്കായാകും ജൂനിയർ കളിക്കുക. നെറോകയ്ക്കൊപ്പം താരം പരിശീലനം ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആണ് നെറോകയുടെ സൂപ്പർ കപ്പിലെ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial