Picsart 25 08 14 14 05 48 394

ചെൽസിയുടെ ക്ലബ് ലോകകപ്പ് ബോണസ് തുക ഡിയോഗോ ജോട്ടയുടെ കുടുംബത്തിന് കൈമാറും


ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും കുടുംബങ്ങൾക്ക് ഫിഫ ക്ലബ് ലോകകപ്പ് ബോണസ് തുകയുടെ ഒരു ഭാഗം നൽകി ചെൽസി. ജൂലൈയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ പാരിസ് സെന്റ് ജെർമെയ്‌നെ 3-0ന് പരാജയപ്പെടുത്തി ലണ്ടൻ ക്ലബ് ഏകദേശം 114.6 മില്യൺ ഡോളർ (84.4 മില്യൺ പൗണ്ട്) നേടിയിരുന്നു. ഇതിൽ, 15.5 മില്യൺ ഡോളർ (11.4 മില്യൺ പൗണ്ട്) കളിക്കാരുടെ ബോണസിനായി നീക്കിവെച്ചിരുന്നു. ഇപ്പോൾ ക്ലബ്ബും കളിക്കാരും ആ തുക ജോട്ടയുടെ കുടുംബത്തിനും നൽകാൻ ആയി തീരുമാനിച്ചു.


ജൂലൈ 3-ന് സ്പെയിനിലെ സമോറയിൽ വെച്ചുണ്ടായ കാറപകടത്തിൽ ലിവർപൂൾ ഫോർവേഡ് ജോട്ടയും പോർച്ചുഗീസ് ടീം പെനാഫീലിനായി കളിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരനും മരണപ്പെട്ടിരുന്നു. ജോട്ടയുടെ 20-ാം നമ്പർ ജഴ്സി വിരമിക്കാനും ആൻഫീൽഡിൽ ഒരു സ്മാരക ശിൽപം സ്ഥാപിക്കാനും 2025-26 സീസണിൽ കളിക്കാരുടെ കിറ്റുകളിൽ “ഫോറെവർ 20” എന്ന ചിഹ്നം ചേർക്കാനും ലിവർപൂൾ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version