ഹസാർഡിന്റെ ഗോളിൽ ചെൽസിക്ക് ജയം

- Advertisement -

നിർണായക പോരാട്ടത്തിൽ ചെൽസിക്ക് ജയം. ബോണ്മൗതിനെ എതിരില്ലാത്ത 1 ഗോളിന് തോൽപിച്ച ചെൽസി മൂന്നാം സ്ഥാനത്തുള്ള ടോട്ടൻഹാമുമായുള്ള പോയിന്റ് വിത്യാസം ഒന്നായി കുറക്കാനും ചെൽസിക്കായി. റോമകെതിരായ നിർണായക ചാംപ്യൻസ്‌ ലീഗ് മത്സരത്തിന് മുൻപ് ജയത്തോടെ ആത്മവിശ്വാസം വർധിപ്പിക്കാനും ചെൽസിക്കായി. ലീഗിലെ 7 ആം തോൽവി വഴങ്ങിയ ബോണ്മൗത് ടീമിന് ഇതോടെ കാര്യങ്ങൾ തീർത്തും വഷളാവും.

ക്യാപ്റ്റൻ ഗാരി കാഹിലിന് പകരം അന്റോണിയോ റൂഡിഗറിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ അന്റോണിയോ കോണ്ടേ റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ സപകോസ്റ്റയെയും കളിപ്പിച്ചു. ആദ്യ പകുതിയിൽ മൊരാട്ട വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. നേരത്തെ ബോണ്മൗത് ഗോളി അസ്മിർ ബെഗോവിച് സമ്മാനിച്ച സുവർണാവസരം മൊരാട്ട പായാകുകയും ചെയ്തു. ആദ്യ പകുതിയിൽ മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം കൈവശമുണ്ടായിട്ടും ചെൽസിക്ക് ഗോൾ കണ്ടെത്താനായില്ല. ചെൽസി ആക്രമണത്തെ മികച്ച രീതിയിൽ പ്രതിരോധിച്ച ബോണ്മൗത് പക്ഷെ ആദ്യ പകുതിയിൽ ഒരു അവസരം പോലും സൃഷ്ടിച്ചില്ല.

രണ്ടാം പകുതിയിൽ ജേർമൈൻ ഡിഫോക്ക് പകരം ജോർദാൻ ഇബെയെ ഇറക്കിയ ഹെഡ്‌ഡി ഹോവെ രണ്ടാം പകുതിയിൽ ചെൽസിയെ കൂടുതൽ ആക്രമിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ചെൽസി മത്സരത്തിലെ ആധിപത്യം തുടർന്നു. 51 ആം മിനുട്ടിൽ ഈഡൻ ഹസാർഡിലൂടെ ചെൽസി ലീഡ് നേടി. മൊറാത്തയുടെ പാസ്സ് സ്വീകരിച്ച ഹസാർഡ് ഇടം കാലൻ ഷോട്ടിലൂടെ അസ്മിർ ബെഗോവിച്ചിനെ കീഴടക്കി. പിന്നീട് നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവ ഗോളാക്കാൻ ചെൽസികായില്ല. എങ്കിലും ക്ലീൻ ഷീറ്റോടെ കളി അവസാനിപ്പിച്ച ചെൽസിക്ക് ആത്മവിശ്വാസം പകരുന്ന ജയമാണ് ഇന്നത്തേത്.

ജയത്തോടെ 19 പോയിന്റുള്ള ചെൽസി 19 പോയിന്റുമായി നാലാം സ്ഥാനത്താണ്. 7 പോയിന്റ് മാത്രമുള്ള ബോണ്മൗത് 19 ആം സ്ഥാനത്താണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement