Picsart 25 08 08 01 19 54 375

ചെൽസി പ്രതിരോധ താരം ലെവി കോൾവിൽ മാസങ്ങളോളം പുറത്തിരിക്കും

ചെൽസി പ്രതിരോധ താരം ലെവി കോൾവിൽ 2025/26 സീസണിന്റെ ഭൂരിഭാഗവും പുറത്ത് ഇരിക്കും. പുതിയ സീസണിലെ ആദ്യ പരിശീലന സെഷനിൽ വെച്ച് താരത്തിന് ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്റിന് (ACL) പരിക്ക് പറ്റിയിരിക്കുകയാണ്. സ്കാനിംഗിൽ പരിക്കിന്റെ തീവ്രത ക്ലബ് സ്ഥിരീകരിച്ചു. കോൾവിൽ ശസ്ത്രക്രിയക്ക് വിധേയനായി.

നീണ്ട നാളത്തെ വിശ്രമവും ഫിസിയോതെറാപ്പിയും താരത്തിന് ആവശ്യമായി വരുമെന്നതിനാൽ 2025/26 സീസണിന്റെ ഭൂരിഭാഗവും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

Exit mobile version