ചെൽസി ഇതിഹാസങ്ങളെ മറികടന്ന ഇന്റർ മിലാൻ ഇതിഹാസങ്ങൾ

- Advertisement -

ചെൽസി ഇതിഹാസങ്ങളും ഇന്റർ മിലാൻ ഇതിഹാസങ്ങളും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്റർമിലാന് വൻ വിജയം. ചെൽസിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. ചെൽസി താരവും മാനേജറുമായിരുന്ന ഡി മറ്റോയിലൂടെ അഞ്ചാം മിനുട്ടിൽ തന്നെ ചെൽസി ലീഡെടുത്തിരുന്നു എങ്കിലും പിന്നീട് ഇന്റർ ഇതിഹാസങ്ങൾ കളി സ്വന്തമാക്കുകയായിരുന്നു.

ഇന്റർ മിലാനായി മറ്റെരസി, സുവാസോ എന്നിവർ ഒരോ ഗോളും, കരഗോണിസ് ഇരട്ട ഗോളുകളും നേടി. റേയ് വിൽകിൻസ്ന്റെ സ്മരണയ്ക്ക് വേണ്ടിയായിരുന്നു ഈ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. സോള, എസിയൻ, ഷെവ്ചെങ്കോ, ബല്ലാക്ക്, കാമ്പിയാസോ, ക്രെസ്പോ, സെനെറ്റി തുടങ്ങി നിരവധി പഴയ താരങ്ങളാണ് ഇന്നലെ രണ്ടു ടീമുകൾക്കുമായി കളത്തിൽ ഇറങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement