Site icon Fanport

ഇന്ത്യൻ പരിശീലകന് ആശംസയുമായി ചെൽസിയും കോവാചിച്ചും

ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകന് ആശംസയറിയിച്ച് ചെൽസിയും കോവാചിച്ചും. ക്രോയേഷ്യകാരനായ ഇഗോർ സ്റ്റിമാച് ഇന്ത്യൻ പരിശീലകൻ ആയതോടെയാണ് ചെൽസി തങ്ങളുടെ ക്രോയേഷ്യൻ താരമായ കോവാചിച്ചിനെ അദ്ദേഹത്തിന് ആശംസയറിയിക്കാൻ തിരഞ്ഞെടുത്തത്. ചെൽസിയുടെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോവാചിച് തന്റെ നാട്ടുകാരനും 98 ലോകകപ്പ് ഹീറോകളിൽ ഒരാളുമായ സ്റ്റിമാചിന് ആശംസ അറിയിച്ചത്.

ഇഗോറിന് കീഴിൽ കളിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യൻ ടീമിനും ഇഗോറിനും എല്ലാ ഭാവുകങ്ങളും നേരുന്നതായും നിലവിൽ ക്രോയേഷ്യൻ ദേശീയ ടീം അംഗമായ കൊവാചിച് പറഞ്ഞു. ഇഗോർ വളരെ നല്ലൊരു മനുഷ്യനാണ്, അതിലുപരി നല്ലൊരു പരിശീലകൻ ആണെന്നും താരം വീഡിയോയിൽ കൂട്ടി ചേർത്തു.

Exit mobile version