മൗറീസിയോ സാരി ചെൽസിയിലേക്ക് ?

- Advertisement -

മുൻ നാപോളി പരിശീലകൻ മൗറീസിയോ സാരി പ്രീമിയർ ലീഗിലേക്കെത്തുമെന്നു സൂചകൾ. ഇറ്റാലിയൻ മാധ്യമങ്ങളാണ് മൗറീസിയോ സാരി ചെൽസിയിലേക്ക് എത്തുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. മൗറീസിയോ സാരിക്ക് പകരകാരനായി കാർലോ ആഞ്ചലോട്ടി നാപോളിയുടെ ചുമതലയേറ്റെടുത്ത് കഴിഞ്ഞു. സാരിയുടെ സുഹൃത്തുക്കളുമായി ലണ്ടനിൽ തിരക്കിട്ട ചർച്ചകളിലാണ് ചെൽസി മാനേജ്‌മെന്റ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മെയ് 31 വരെ സാരിയുടെ കോൺട്രാക്ട് ഉള്ളതിനാൽ എട്ടു മില്യൺ യൂറോ നാപോളിക്ക് നൽകേണ്ടതായി വരും.

ഒരു സീസണിൽ 90 ൽ അധികം പോയന്റ് നേടിയിട്ടും സീരി എ ഉയർത്താൻ സാധിക്കാതിരുന്ന ഇറ്റാലിയൻ ചരിത്രത്തിലെ ആദ്യ ടീമായിരുന്നു നാപോളി. യുവന്റസിനോട് ഇഞ്ചോടിഞ്ച് പോരാടിയ മൗറീസിയോ സാരിക്കും നാപോളിക്കും അവസാന ഘട്ടത്തിൽ അടിപതറുകയായിരുന്നു. അതെ സമയം 38 മത്സരങ്ങളിൽ 30 ഉം ജയിച്ചാണ് ചെൽസി ഒരു സീസണിന് മുൻപ് പ്രീമിയർ ലീഗുയർത്തിയത്. ഫാബിയോ കപ്പെല്ലോ, മർസെലോ ലിപ്പി, ട്രപ്പട്ടോണി, കാർലോ ആഞ്ചലോട്ടി, അങ്ങനെ പ്രമുഖരായ ഇറ്റാലിയൻ ഫുട്ബോൾ പരിശീലകന്മാരുടെ നിരയിലേക്ക് ഉയരുകയിരുന്നു അന്റോണിയോ കോണ്ടേ. ഈ സീസണിൽ കിരീടം കൈവിട്ടെങ്കിലും എഫ്എ കപ്പുയർത്താൻ ചെൽസിക്കായി.

73 മത്സരങ്ങളിൽ നിന്നു 50 ജയം എന്ന നേട്ടം സ്വന്തമാക്കിയ അന്റോണിയോ കോണ്ടേക്ക് ഇത്തവണ പുറത്തേക്കുള്ള വഴി തുറക്കുമെന്ന് സീസണാവസാനിക്കുന്നതിനു മുൻപേ ഉറപ്പായിരുന്നു. യുവന്റസിന്റെ താരമായ കൊണ്ടേ 2011, ലാണ് യുവന്റസ് മാനേജരായി ചുമതലയേറ്റെടുക്കുന്നത്. തുടർച്ചയായ മൂന്നു സീരി എ കിരീടങ്ങൾ നേടിക്കൊടുത്ത കൊണ്ടേ പിന്നീട് ഇറ്റലിയുടെ ദേശീയ ടീമിന്റെ പരിശീലകനായി. റോമൻ അബ്രമോവിച്ചിന് മുൻപിലുള്ള വലിയ ചോദ്യവും അന്റോണിയോ കോണ്ടേക്ക് വേണ്ട ഉത്തരവും ഒന്നാണ്. അന്റോണിയോ കോണ്ടേ സ്റ്റാംഫോഡ് ബ്രിഡ്ജിനു പുറത്തോ അകത്തോ ?

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement