Picsart 23 03 06 12 03 09 909

ചെൽസിയെ തോൽപ്പിച്ച് ലീഗ് കപ്പ് സ്വന്തമാക്കി ആഴ്സണൽ വനിതകൾ

എഫ്‌എ വനിതാ ലീഗ് കപ്പ് ഫൈനലിലെ ആവേശകരമായ മത്സരത്തിൽ ചെൽസിയെ 3-1 എന്ന സ്‌കോറിന് തോൽപ്പിച്ച് ആഴ്‌സണൽ കിരീടം ഉയർത്തി. ഇന്നലെ നടന്ന കളിയിൽ ആദ്യ പകുതിയിൽ തന്നെയാണ് കളിയിലെ മൂന്ന് ഗോളുകളും വന്നത്. സോഫിയ ബ്ലാക്‌സ്റ്റെനിയസ്, കിം ലിറ്റിൽ എന്നിവരുടെ ഗോളിൽ ഗണ്ണേഴ്‌സ് 2-0ന്റെ ലീഡ് നേടി.

സാം കെറിന്റെ ഒരു ഗോൾ ചെൽസിക്ക് പ്രതീക്ഷ നൽകിയെങ്കിലും നിയാം ചാൾസിന്റെ ഒരു സെൽഫ് ഗോൾ ആഴ്‌സണൽ കിരീടം ഉറപ്പിച്ചു. ആഴ്സണലിന്റെ ആറാമത്തെ ലീഗ് കപ്പ് ട്രോഫിയാണിത്. 2011, 2012, 2013, 2015, 2018 വർഷങ്ങളിലും മുമ്പ് ആഴ്സണൽ ഈ കിരീടം ഉയർത്തിയിട്ടുണ്ട്.

Exit mobile version