Picsart 23 05 21 18 56 05 382

ആഴ്സണലിനെയും തോൽപ്പിച്ച് ചെൽസി വനിതകൾ! കിരീടത്തിന് തൊട്ടരികിൽ

വനിതാ സൂപ്പർ ലീഗ് കിരീടം ചെൽസി സ്വന്തമാക്കും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. ഇന്ന് അവർ നിർണായക മത്സരത്തിൽ ആഴ്സണലിനെ തോൽപ്പിച്ചതോടെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 5 പോയിന്റ് മുന്നിൽ എത്തി. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയില്ല എങ്കിൽ ചെൽസിക്ക് കിരീടം ഉറപ്പാകും. അല്ലെങ്കിൽ ലീഗിലെ അവസാന മത്സരത്തിൽ വിജയിച്ചാലും മതി.

ഇന്ന് ആഴ്സണലിന് എതിരെ 2-0 എന്ന സ്കോറിനാണ് ചെൽസി വിജയിച്ചത്. ഗുരോ റൈറ്റനും മഗ്ദെലന എറിക്സണും ആണ് ചെൽസിക്കായി ഗോൾ നേടിയത്. ഈ വിജയത്തോടെ ചെൽസി 21 മത്സരങ്ങളിൽ നിന്ന് 55 പോയിന്റിൽ എത്തി. 20 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് 50 പോയിന്റ് ആണുള്ളത്. അവസാന മൂന്ന് സീസണിലും ചെൽസി തന്നെയാണ് ലീഗ് കിരീടം നേടിയത്.

Exit mobile version