Picsart 25 06 28 23 55 23 058

ജാമി ബൈനോ-ഗിറ്റൻസ് ചെൽസിയിലേക്ക്; കരാർ ധാരണയായി!


യുവതാരം ജാമി ബൈനോ-ഗിറ്റൻസ് ചെൽസിയിലേക്ക് മാറുമെന്ന് ഫബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു. ക്ലബ്ബുകൾ തമ്മിൽ കരാർ ധാരണയായതായി പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് ഫാബ്രിസ് ഹോക്കിൻസും റിപ്പോർട്ട് ചെയ്തു.
ജൂൺ 2032 വരെ നീളുന്ന ദീർഘകാല കരാറിലാണ് ജാമി ചെൽസിയുമായി ഒപ്പുവെക്കുന്നത്.


മെഡിക്കൽ പരിശോധനകൾ ഇന്ന് രാത്രി തന്നെ നടക്കുമെന്നും വിവരമുണ്ട്. ബോറൂസിയ ഡോർട്ട്മുണ്ട് ചെൽസിയുടെ അവസാന ബിഡ് അംഗീകരിച്ചതോടെയാണ് ഈ കൈമാറ്റം യാഥാർത്ഥ്യമായത്. ജാമി ബൈനോ-ഗിറ്റൻസിന്റെ വരവ് ചെൽസിക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബയേണും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. ചെൽസി 65 മില്യണോളമാണ് 20കാരനായ താരത്തിനായി നൽകിയത്.

Exit mobile version