Picsart 24 12 20 03 21 11 755

കോൺഫറൻസ് ലീഗിൽ ഗോൾ മഴയുമായി ചെൽസി

ചെൽസി യുവേഫ കോൺഫറൻസ് ലീഗിൽ അവരുടെ വിജയം തുടരുകയാണ്. അവർ ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ വെച്ച് ഐറിഷ് ക്ലബായ ഷാംറോക്ക് റോവേഴ്സിനെ നേരിട്ട ചെൽസി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് വിജയിച്ചത്. യുവതാരം മാർക് ഗുയി ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് നേടി.

22ആം മിനുട്ടിലും 34ആം മിനുട്ടിൽ 45ആം മിനുട്ടിലുമായിരുന്നു 18കാരനായ മാർക് ഗുയിയുടെ ഗോളുകൾ. ആദ്യ പകുതിയിൽ ഡ്യൂസ്ബറി ഹാളും ചെൽസിക്ക് ആയി ഗോൾ നേടി. 58ആം മിനുട്ടിൽ കുകുറേയയുടെ ഗോൾ കൂടെ വന്നതോടെ ചെൽസി വിജയം പൂർത്തിയാക്കി.

6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6ഉം വിജയിച്ച് ചെൽസി 18 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്.

Exit mobile version