ചാവക്കാടും സെവൻസ് ആരവം

- Advertisement -

പ്രചര ചാവക്കാട് അണിയിച്ചൊരുക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ചാവക്കാടിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ഉഷ എഫ് സി തൃശ്ശൂർ ഏകപക്ഷീയമായ ഒരു ഗോളിന് സെവൻസിലെ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി.

ഐവറികോസ്റ്റ് താരം സ്റ്റീവും നൈജീരിയൻ താരം അഡബയോറും കേരളത്തിന്റെ സ്റ്റാർ സ്ട്രൈക്കർ ആഷിക് ഉസ്മാനും ഉൾപ്പെട്ട വൻ മുന്നേറ്റ നിരയുമായാണ് ബ്ലേക്ക് & വൈറ്റ് കോഴിക്കോട് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. എന്നിട്ടും മുഹമ്മദ് സയീദ് പരിശീലിപ്പിക്കുന്ന റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റ് കോഴിക്കോടിന് ഉഷാ എഫ് സിയുടെ വല കുലുക്കാനായില്ല. നിരവധി മുന്നേറ്റങ്ങൾ കണ്ട മത്സരത്തിൽ ഒന്നും ലക്ഷ്യം കാണാതെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

picsart_11-21-02-22-15

രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചത് ബ്ലേക്ക് & വൈറ്റ് കോഴിക്കോട് ആയിരുന്നുവെങ്കിലും ബെർണാഡ് എന്ന നൈജീരിയൻ താരത്തിന്റെ ഇരുപത്തി അഞ്ചു വാര അകലത്തിൽ നിന്നുള്ള ഷോട്ടിനു മുന്നിൽ 1-0നു ബ്ലേക്ക് & വൈറ്റ് കോഴിക്കോട് പരാജയപ്പെടുകയായിരുന്നു. സീസണിലെ ആദ്യ ജയത്തോടൊപ്പം ചാവക്കാട് സെവൻസിലെ പ്രീ ക്വാർട്ടർ ബർത്തും ജിയോണി ഉഷ എഫ് സി തൃശ്ശൂർ ഇതോടെ ഉറപ്പിച്ചു.

ചാവക്കാട് ഇന്നു നടക്കുന്ന മത്സരത്തിൽ സെവൻസിലെ അതികായൻമാരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി മണ്ണാർക്കാടിന്റെ കരുത്തായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ നേരിടും. കെ എഫ് സി കാളിക്കാവിനോട് അവസാന മത്സരത്തിലേറ്റ് കനത്ത പരാജയത്തിൽ നിന്നു കരകയറാനാകും ലിൻഷാ മെഡിക്കൽസിന്റെ ശ്രമം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement