ഇംഗ്ലീഷ് ഫുട്ബോളിൽ ഇനി പലതുണ്ട് മാറ്റങ്ങൾ

- Advertisement -

ഇംഗ്ലണ്ടിലെ ഫുട്ബോൾ ലോകത്ത് വരും സീസണുകളിൽ പലതുണ്ട് മാറ്റങ്ങൾ. 20 വർഷങ്ങളായി നടക്കുന്ന ചർച്ചയ്ക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വിന്റ ബ്രേക്ക് വരുന്നത് മുതൽ എഫ് എ കപ്പിൽ സമനില ആയാൽ കളി വീണ്ടും നടത്തുന്നത് വരെ നിരവധി മാറ്റങ്ങൾ ഇന്നലെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. വിന്റർ ബ്രേക്ക് തന്നെയാണ് ഇതിൽ പ്രധാനം. എല്ലാ യൂറോപ്യൻ ലീഗുകളും വിന്റർ ബ്രേക്ക് എടുക്കുമ്പോഴും നിർത്താതെ കളിക്കുന്ന ലീഗായിരുന്നു ഇംഗ്ലണ്ടിലേത്. ഇത് കളിക്കാരുടെ മികവിനെ ബാധിക്കുന്നതായി നിരവധി ആരോപണങ്ങൾ വന്നതാണ് വിന്റർ ബ്രേക്ക് അനുവദിക്കാൻ കാരണമായത്.2019-20 സീസൺ മുതലാകും വിന്റർ ബ്രേക്ക് നിലവിൽ വരിക.

ഫെബ്രിവരി മാസത്തിലാകും 2 ആഴ്ച ക്ലബുകൾക്ക് വിശ്രമം നൽകുക. ക്ലബുകൾക്ക് വിശ്രമം ആണെങ്കിലും ആഴ്ചയിൽ അഞ്ച് കളികൾ ലീഗിൽ നടക്കും. അഞ്ച് കളികളിൽ പങ്കെടുക്കുന്ന ടീമുകൾക്ക് അടുത്ത ആഴ്ച വിശ്രമം എന്ന നിലയിലായിരിക്കും വിന്റർ ബ്രേക്ക് നടപ്പിലാക്കുക.

2019 – 20 സീസൺ മുതൽ എഫ് എ കപ്പിൽ ഇനി റീപ്ലേ ഉണ്ടാവില്ല. മത്സരം സമനിലയിലായാൽ. എവേ ടീമിന്റെ ഗ്രൗണ്ടിൽ വെച്ച് വീണ്ടും മത്സരം നടത്തുന്നത് നിർത്തി അന്ന് തന്നെ എക്സ്ട്രാ ടൈം വെച്ച് ഫലമുണ്ടാക്കാനാണ് എഫ് യുടെ പുതിയ തീരുമാനം. എഫ് എ കപ്പിൽ ഇങ്ങനെ ആണെങ്കിൽ ലീഗ് കപ്പിൽ (കാരബാവോ കപ്പ്) എക്സ്ട്രാ ടൈം ഉപേക്ഷിക്കാനാണ് ക്ലബുകളും ലീഗ് നടത്തിപ്പുകാരും തമ്മിൽ തീരുമാനമായത്. 90 മിനുട്ട് കഴിഞ്ഞാൽ ഇനി ലീഗ് കപ്പിൽ നേരെ പെനാൾട്ടി ഷൂട്ടൗട്ട് ആകും.

കഴിഞ്ഞ വർഷം ആവേശത്തോടെ കൊണ്ടുവന്ന ABBA പെനാൾട്ടി സിസ്റ്റവും ലീഗ് കപ്പ് ഉപേക്ഷിച്ചു. ഇനി പഴയതു പോലെ തന്നെയാകും പെനാൾട്ടി ഷൂട്ടൗട്ട് നടക്കുക. ലീഗ് കപ്പിൽ ഇനി സീഡിംഗും ഉണ്ടാകില്ല. ലീഗ് കപ്പിൽ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്മ വീഡിയോ അസിസിറ്റന്റ് സഹായം പ്രീമിയർ ലീഗ് ക്ലബുകളുടെ ഗ്രൗണ്ടിൽ മാത്രമായി ചുരുക്കാനും ധാരണയായിട്ടുണ്ട്. കാരബാവോ കപ്പിലെ മാറ്റങ്ങൾ ഈ വരുന്ന സീസണിൽ തന്നെ നിലവിൽ വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement