വിഗന്റെ അപ്പീൽ തള്ളി, റിലഗേഷൻ ഉറപ്പ്

ചാമ്പ്യൻഷിപ്പിൽ നിന്ന് വിഗൻ റിലഗേറ്റഡ് ആകും എന്ന് ഉറപ്പായി. അഡ്മിനിസ്ട്രേഷൻ നേരിടേണ്ടി വന്നതിനാൽ വിഗാൻ അത്ലറ്റിക്കിന്റെ12 പോയിന്റുകൾ കുറക്കാൻ എഫ് എ തീരുമാനിച്ചിരുന്നു. ഇതോടെ വിഗൻ 47 പോയന്റുമായി 23ആം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. പോയിന്റ് കുറച്ച നടപടി റദ്ദാക്കണം എന്ന് പറഞ്ഞ് വിഗാൻ നൽകിയ അപ്പീൽ ആണ് വാദങ്ങൾ കേട്ട ശേഷം തള്ളിയത്.

ഇതോടെ വിഗൻ ലീഗ് വണിലേക്ക് തരംതാഴ്ത്തപ്പെട്ടു. 21ആം സ്ഥാനത്തുള്ള ബ്രാൻസ്ലി ചാമ്പ്യൻഷിപ്പിൽ തുടരുകയും ചെയ്തു. സീസണിൽ 59 പോയിന്റ് നേടിയ വിഗൻ ശരിക്കും 13ആം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടതായിരുന്നു. അപ്പോഴാണ് ഈ നടപടി നേരിടേണ്ടി വന്നത്. വിഗൻ, ചാൾട്ടൺ, ഹൾസിറ്റി എന്നിവരാണ് ഇത്തവണ ചാമ്പ്യൻഷിപ്പിൽ നിന്ന് റിലഗേറ്റഡ് ആയത്.

Previous articleഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തി മോര്‍ഗന്‍-ബാന്റണ്‍ കൂട്ടുകെട്ട്, വാലറ്റത്തില്‍ തിളങ്ങി ഡേവിഡ് വില്ലിയും ടോം കറനും
Next articleയൂറോപ്പ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങും