ജോൺ ടെറി ബ്രിസ്റ്റൽ സിറ്റിയുടെ പരിശീലകനായേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി ഇതിഹാസം ജോൺ ടെറി ചാമ്പ്യൻഷിപ്പ് ടീമായ ബ്രിസ്റ്റൽ സിറ്റിയുടെ പരിശീലകനായേക്കും. ടെറിടെ അടുത്ത സീസണ് മുന്നോടിയായി ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കാനുള്ള ശ്രമങ്ങൾ ബ്രിസ്റ്റൽ സിറ്റി ആരംഭിച്ചു കഴിഞ്ഞു. നേരത്തെ ബ്രിസ്റ്റൽ സിറ്റി സ്റ്റീവൻ ജെറാഡിനെ പരിശീലകനായി എത്തിക്കാൻ ശ്രമിച്ചു എങ്കിലും ജെറാഡ് ഓഫർ നിരസിച്ചിരുന്നു.

ഇതാണ് ക്ലബിന്റെ ശ്രദ്ധ ടെറിയിലേക്ക് തിരിച്ചത്. ഇപ്പോൾ പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയുടെ സഹ പരിശീലകനാണ് ടെറി. അവസാന രണ്ടു വർഷമായി ടെറി ബ്രിസ്റ്റൽ സിറ്റിക്ക് ഒപ്പം ഉണ്ട്. ആസ്റ്റൺ വില്ലയുടെ തന്നെ അടുത്ത മുഖ്യ പരിശീലകനായി ടെറിയെ പരിഗണിക്കുന്നുണ്ട്. ചെൽസിയുടെ മറ്റൊരു ഇതിഹാസ താരം ലമ്പാർഡ് കഴിഞ്ഞ വർഷം ചാമ്പ്യൻഷിപ്പ് ക്ലബായ ഡാർബി കൗണ്ടിയുടെ പരിശീലകനായി പ്രവർത്തിച്ച് മികവ് തെളിയിച്ചതിന് ശേഷം ചെൽസിയുടെ മുഖ്യ പരിശീലകനായി മാറിയിരുന്നു. അതുപോലെ പ്രീമിയർ ലീഗിലേക്ക് എത്താൻ തന്നെയാകും ടെറിയും ആഗ്രഹിക്കുന്നത്.