റൂണി ഇന്ന് ഡർബി കൗണ്ടിക്കായി അരങ്ങേറും

ഇംഗ്ലണ്ടിലേക്ക് തിരികെ വന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൂണി ഇന്ന് ചാമ്പ്യൻഷിപ്പ് ക്ലബായ ഡാർബിക്ക് വേണ്ടി അരങ്ങേറും. അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡ് വിട്ട് 18 മാസത്തെ കരാറിലാണ് വെയ്ൻ റൂണി ഡാർബി കൗണ്ടിയിലേക്ക് എത്തിയത്. കളിക്കാരൻ ഒപ്പം കോച്ചായും റൂണി ഡാർബിയിൽ പ്രവർത്തിക്കുക. ഇന്ന് ബാർൻസ്ലിയുമായാണ് ഡാർബി കൗണ്ടിയുടെ മത്സരം.

പരിശീലകൻ ആവുകയാണ് തന്റെ സ്വപ്നം എന്നും അതിലേക്കുള്ള ആദ്യ ചുവടാണ് ഡാർബിയിലേക്കുള്ള വരവ് എന്നും റൂണി നേരത്തെ പറഞ്ഞിരുന്നു. ഡാർബിയുടെ പരിശീലകനായ ഫിലിപ്പ് കോകുവിന്റെ കീഴിൽ ആയിരിക്കും റൂണി പ്രവർത്തിക്കുക.

Previous article“ഒലെയ്ക്ക് ഈ തോൽവിക്ക് ശേഷവും എങ്ങനെ ചിരിക്കാൻ ആകുന്നു” – വാൻ പേഴ്സി
Next articleആഴ്സണലിൽ തന്നെ തുടരും, അഭ്യൂഹങ്ങൾ തള്ളി ഒബാമയാങ്