ബിസ്ലയുടെ ലീഡ്സിന് ആദ്യ പരാജയം

ബിസ്ല പരിശീലകനായ ശേഷം ലീഡ്സ് യുണൈറ്റഡ് ആദ്യമായി പരാജയം അറിഞ്ഞു. ഇന്ന് ചാമ്പ്യൻഷിപ്പിൽ ബർമിങ്ഹാം സിറ്റിയാണ് ബിസ്ലയ്ക്കും സംഘത്തിനും പരാജയം നൽകിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലീഡ്സിന്റെ തോൽവി. ആദ്യ 29 മിനുട്ടിനിടെ രണ്ടു ഗോളുകൾ നേടി ആഡംസ് ആണ് ബർമിങ്ഹാമിന് ജയത്തിനുള്ള വകുപ്പ് നൽകിയത്.

ബർമിങ്ഹാം ലീഡ്സിന് കൂടുതൽ അവസരങ്ങൾ നൽകിയില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ അലൊയോസ്കി ഒരു ഗോൾ മടക്കിയെങ്കിലും അത് മതിയായിരുന്നില്ല ബർമിംഹാം ജയം തടയാൻ. ലീഡ്സിന്റെ ലീഗിലെ ആദ്യ പരാജയമാണ് ഇതെങ്കിൽ ബർമിങ്ഹാമിന്റെ ആദ്യ ജയമാണിത്. തോറ്റെങ്കിലും ലീഡ്സ് തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത്.

മിഡിൽസ്ബ്രോയ്ക്ക് ആദ്യ തോൽവി

ചാമ്പ്യൻഷിപ്പിൽ മിഡിൽസ്ബ്രോയ്ക്ക് സീസണിലെ ആദ്യ പരാജയം. ഇന്ന് എവേ മത്സരത്തിൽ നോർവിചാണ് മിഡിൽസ്ബ്രോയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. ചാമ്പ്യൻഷിപ്പിൽ പരാജയമറിയാത്ത അവസാനത്തെ ടീമായിരുന്നു മിഡിൽസ്ബ്രോ. 58ആം മിനുട്ടിൽ പുകി നേടിയ ഗോളാണ് നോർവിച്ചിനെ ജയിപ്പിച്ചത്.

മറ്റൊരു മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് മില്വാലുമായി സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിനായിരുന്നു സമനില. മില്വാലിനായി വാലാസും ലീഡ്സിനായി ഹരിസണും ഗോൾ നേടി. ലീഡ്സിന്റെ സമനില ഗോൾ 89ആം മിനുട്ടിലാണ് പിറന്നത്. ലീഡ്സ് ആണ് ഇപ്പോഴും ലീഗിൽ ഒന്നാമത്. ഗോൾ ഡിഫറൻസാണ് ലീഡ്സിനെ ഒന്നാമത് ആക്കിയത്. ലീഡ്സ്, ബ്രെന്റ്ഫോർഡ്, ബ്രിസ്റ്റൽ, മിഡിൽസ്ബ്രോ തുടങ്ങി നാലു ടീമുകൾക്കും 14 പോയന്റ് വീതമാണ് ഉള്ളത്.

ലമ്പാർഡിന് ചുവപ്പ് കാർഡ്, ലമ്പാർഡിന്റെ ടീമിന് തോൽവി

ചാമ്പ്യൻഷിപ്പിൽ ഡെർബി കൗണ്ടിക്ക് ലീഗിലെ മൂന്നാം പരാജയം. ഇന്ന് റോതർഹാം യുണൈറ്റഡിനെതിരെയാണ് ഡെർബി പരാജയപ്പെട്ടത്. ഏക ഗോളിനായിരുന്നു പരാജയം. ഒരു ചുവപ്പ് കാർഡും ഒരു പെനാൾട്ടിയും ഡെർബിക്കെതിരെ വിളിക്കപ്പെട്ടതാണ് ഡെർബിയുടെ പരാജയത്തിൽ കലാശിച്ചത്. റഫറിയുടെ ഈ തീരുമാനങ്ങളിൽ പ്രതിഷേധിച്ച ഡെർബി മാനേജർ ലാമ്പാർഡിന് ചുവപ്പ് കാർഡും ലഭിച്ചു.

63ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി മാന്നിംഗ് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. ജയത്തോടെ റോതർഹാം ലീഗിൽ 14ആം സ്ഥാനത്തേക്ക് എത്തി. റഫറിയുടെ തീരുമാനങ്ങൾ തെറ്റായിരുന്നു എന്നും പെനാൾട്ടി അവർക്കല്ല ഡെർബിക്കായിരുന്നു കിട്ടേണ്ടിയിരുന്നത് എന്നും ലാമ്പാർഡ് പറഞ്ഞു.

വെസ്റ്റ് മിഡ്ലാൻഡ് ഡെർബിയിൽ സമനില

ചാമ്പ്യൻഷിപ്പിൽ നടന്ന വെസ്റ്റ് മിഡ്ലാൻഡ് ഡെർബിയിൽ സമനില. ബർമിങ്ഹാം സിറ്റിയും വെസ്റ്റ് ബ്രോമും ആദ്യ പകുതിയിൽ നേടിയ ഗോളിന്റെ ബലത്തി 1-1 നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു. 27ആം മിനുട്ടിൽ ജോടയിലൂടെ ഹോം ടീമായ ബർമിങ്ഹാം ആണ് ആദ്യം ഗോൾ നേടിയത്. പക്ഷെ ആ ലീഡ് അധികം നീണ്ടു നിന്നില്ല. 39ആം മിനുട്ടിൽ ഫിലിപ്സിലൂടെ വെസ്റ്റ് ബ്രോം സമനില നേടി.

ലീഗിൽ 17ആം സ്ഥാനത്താണ് ബർമിങ്ഹാം സിറ്റി ഉള്ളത്. വെസ്റ്റ് ബ്രോം അഞ്ചാം സ്ഥാനത്തും.

ബോൾട്ടൻ ക്ലബിന് ആശ്വാസം, ക്ലബ് ഉടമ കടം വീട്ടി

ഇംഗ്ലീഷ് ക്ലബായ ബോൾട്ടണ് ആശ്വാസം. ക്ലബ് പ്രസിഡന്റ് കെൻ ആൻഡേഴ്സൺ വാങ്ങിയ വൻ തുകയുടെ ലോൺ തിരിച്ചടക്കാൻ അദ്ദേഹം തീരുമാനിച്ചു. ലോൺ തിർച്ചടക്കാൻ കഴിയാത്തത് ക്ലബിനെ വൻ ദുരിതത്തിലേക്ക് തള്ളി വിടുന്നതിന്റെ വക്കത്ത് വെച്ചാണ് കടൻ തിരിച്ചടക്കാൻ ക്ലബ് ഉടമ തയ്യാറാണെന്ന് അറിയിച്ചത്. അവസാന അവധിയും കഴിഞ്ഞതോടെ ക്ലബിനെതിരെ നടപടികളുമായി ഫിനാഷ്യൽ സ്ഥാപനം മുന്നോട്ട് പോകുമെന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് ഈ തീരുമാനം.

കടം വീട്ടിയില്ലായിരുന്നു എങ്കിൽ കടുത്ത അച്ചടക്ക നടപടികൾ എഫ് എയിൽ നിന്ന് ബോൾട്ടൻ നേരിടേണ്ടി വന്നേനെ. രണ്ട് വർഷത്തോളം ട്രാൻസ്ഫർ വിലക്കു ഒപ്പം 12 പോയന്റ് ഈ സീസണിൽ കുറക്കപ്പെടുകയും ചെയ്യുമായിരുന്നു. ആരാധകർ ശക്തമായ പ്രതിഷേധം ഉയർത്തിയതാണ് ക്ലബ് ഉടമയുടെ മനസ്സ് മാറ്റിയത്. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ബോൾട്ടൻ സീസൺ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബോൾട്ടണ് 11 പോയന്റുണ്ട് ലീഗിൽ.

ബോൾട്ടൻ ക്ലബ് പ്രതിസന്ധിയിൽ, ട്രാൻസ്ഫർ വിലക്കും 12 പോയന്റ് കുറയ്ക്കാനും സാധ്യത

ഇംഗ്ലീഷ് ക്ലബായ ബോൾട്ടൺ പ്രതിസന്ധിയിൽ. ക്ലബ് പ്രസിഡന്റ് കെൻ ആൻഡേഴ്സൺ വാങ്ങിയ വൻ തുകയുടെ ലോൺ തിരിച്ചടക്കാൻ കഴിയാത്തതാണ് ക്ലബിനെ വൻ ദുരിതത്തിലേക്ക് തള്ളി വിടുന്നത്. ഇന്നേക്ക് അവസാന അവധിയും കഴിയുന്നതോടെ ക്ലബിനെതിരെ നടപടികളുമായി ഫിനാഷ്യൽ സ്ഥാപനം മുന്നോട്ട് പോകും.

ഇങ്ങനെ നടക്കുകയാണെങ്കിൽ കടുത്ത അച്ചടക്ല നടപടികൾ എഫ് എയിൽ നിന്ന് ബോൾട്ടൻ നേരിടേണ്ടി വരും. ഇത്തരം പ്രശ്നങ്ങളിൽ ക്ലബ് എത്തിപ്പെട്ടാൽ രണ്ട് വർഷത്തോളം ട്രാൻസ്ഫർ വിലക്ക് ക്ലബിന് ലഭിക്കും. ഒപ്പം 12 പോയന്റ് ഈ സീസണിൽ കുറക്കപ്പെടുകയും ചെയ്യും. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ബോൾട്ടൻ സീസൺ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബോൾട്ടണ് 11 പോയന്റുണ്ട് ലീഗിൽ.

മികച്ച മാനേജറും താരവും ലീഡ്സ് യുണൈറ്റഡിൽ നിന്ന്,

ചാമ്പ്യൻഷിപ്പ് സീസണിലെ ആദ്യ മാസത്തെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ലീഡ്സ് യുണൈറ്റഡിന് തിളക്കം. ഓഗസ്റ്റിലെ മികച്ച പരിശീലകനുള്ള പുരസ്കാരവും മികച്ച താരത്തിനുള്ള പുരസ്കാരവും ലീഡ്സിലേക്കാണ് എത്തുന്നത്. ലീഡ്സ് പരിശീലകൻ ബിസ്ലയാണ് കഴിഞ്ഞ മാസത്തെ ചാമ്പ്യൻഷിപ്പിലെ മികച്ച പരിശീലകൻ. ലീഗ് ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒന്നു പോലും പരാജയപ്പെടാതെ നിൽക്കുകയാണ് ബിസ്ലയുടെ ലീഡ്സ്. ലീഡ്സ് തന്നെയാണ് ലീഗിലെ ഒന്നാം സ്ഥാനക്കാരും.

ലീഡ്സിന്റ് തന്നെ ഇംഗ്ലീഷ് സ്ട്രൈക്കറായ കെമാർ റൂഫെയാണ് ലീഗിലെ മികച്ച താരം. റൂഫെ ആറ് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകൾ നേടിയിരുന്നു.

ആസ്റ്റൺ വില്ലയെ നാണംകെടുത്തി ഷെഫീൽഡ് യുണൈറ്റഡ്

ചാമ്പ്യൻഷിപ്പിൽ ആസ്റ്റൺ വില്ലയ്ക്ക് കനത്ത തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വില്ലയെ തകർത്തത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ല പിറകിൽ പോയിരുന്നു. ഇതിനെ തുടർന്ന് ആരാധകർ ഗ്യാലറിയിൽ പരസ്പരം ആക്രമിച്ചത് ടീമിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.

ഷെഫീൽഡിനായി കോണൽ, ഡഫി, നോർവുഡ്, ഷാർപ്പ് എന്നിവരാൺ ഗോളുകൾ നേടിയത്. ഇത് ഈ സീസണിലെ വില്ലയുടെ ആദ്യ പരാജയം മാത്രമാണ് എങ്കിലും ആസ്റ്റൺ വില്ല ഈ തോൽവിയോടെ പതിനൊന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഷെഫീൽഡ് യുണൈറ്റഡ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.

ഫലങ്ങൾ:

സ്റ്റോക്ക് സിറ്റിക്കെതിരെ വൻ ജയവുമായി വിഗൻ അത്ലറ്റിക്

ചാമ്പ്യൻഷിപ്പിൽ വിഗൻ അത്ലെറ്റിക്കിന് ഗംഭീര വിജയം. സ്റ്റോക്ക് സിറ്റിയെ നേരിട്ട വിഗാൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. സ്റ്റോക്കിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു ഇന്നത്തെ കളി. ഇംഗ്ലീഷ് സ്ട്രൈക്കർ വിൽ ഗ്രിഗിന്റെ ഇരട്ട ഗോളുകളാണ് വിഗാന് വലിയ ജയം നൽകിയത്. ഗാവിൻ മസെ ആണ് മൂന്നാം ഗോൾ നേടിയത്. മധ്യനിര താരം നിക്ക് പവൽ ഇന്നും വിഗനായി മികച്ചു നിന്നു.

ഇന്നത്തെ മറ്റു മത്സര ഫലങ്ങൾ.

ലാമ്പാർഡിന്റെ ഡെർബി കൗണ്ടിക്ക് വീണ്ടും ജയം

രണ്ട് തുടർപരാജയങ്ങളിൽ നിന്ന് ലാമ്പാർഡിന്റെ ഡെർബി കൗണ്ടി പതിയെ കരകയറുകയാണ്. ഇന്ന് ഇസ്പിച് ടൗണിനെ തോൽപ്പിച്ചതോടെ മൂന്ന് തുടർജയങ്ങളായി ഡെർബിക്ക്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരു‌ന്നു ഡെർബി കൗണ്ടിയുടെ വിജയം. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ലെഡ്ലിയും ലോറൻസുമാണ് ഡെർബിക്കായി ഗോളുകൾ സ്കോർ ചെയ്തത്.

ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 6 പോയന്റുമായു ചാമ്പ്യൻഷിപ്പിൽ പത്താം സ്ഥാനത്താണ് ഡെർബി നിൽക്കുന്നത്.

ഇന്ന് നടന്ന മറ്റു മത്സര ഫലങ്ങൾ.

ക്യു പി ആർ 0-3 ബ്രിസ്റ്റൽ സിറ്റി
റോതർഹാം 2-3 ഹൾസിറ്റി
സ്വാൻസി 2-2 ലീഡ്സ് യുണൈറ്റഡ്

ലീഡ്സിന് സമനില, എന്നാലും ലീഗിൽ ഒന്നാമത്

ചാമ്പ്യൻഷിപ്പിൽ മൂന്ന് തുടർവിജയങ്ങൾക്ക് ശേഷം ലീഡ് യുണൈറ്റഡിന് ഒരു സമനില. ഇന്ന് സ്വാൻസിക്കെതിരായി സ്വാൻസിയുടെ ഹോമിൽ നടന്ന മത്സരത്തിലാണ് ലീഡ്സ് യുണൈറ്റഡ് സമനില വഴങ്ങിയത്. രണ്ട് തവണ പിറകിൽ നിന്ന ശേഷമായിരുന്നു ലീഡ് സമനില പിടിച്ചത്. മക്ബുർണിയുടെ ഇരട്ട ഗോളുകൾ ആണ് കളിയിൽ രണ്ട് തവണ സ്വാൻസിയെ മുന്നിൽ എത്തിച്ചത്.

പക്ഷെ റൂഫയുടെയും ഹെർണാണ്ടസിന്റെയും ഗോളുകൾ ലീഡ്സിന്റെ രക്ഷക്കെത്തി. ബിസ്ല ലീഡ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ഒരു മത്സരം പോലും ലീഡ്സ് പരാജയപ്പെട്ടിട്ടില്ല. നാലു മത്സരങ്ങളിൽ നിന്ന് 10 പോയന്റുള്ള ലീഡ്സ് തന്നെയാണ് ലീഗിൽ ഇപ്പോൾ മുന്നിലുള്ളത്.

ബിസ്ല മാജിക്ക് തുടരുന്നു, ലീഡ്സ് യുണൈറ്റഡിന് വീണ്ടും ജയം

ലീഡ്സ് യുണൈറ്റഡ് ചാമ്പ്യൻഷിപ്പിലെ അവരുടെ മികച്ച ഫോം തുടരുന്നു. ലീഗിലെ മൂന്നാം മത്സരത്തിലും ലീഡ്സ് വിജയിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ റൊതർഹാം യുണൈറ്റഡിനെയാണ് ലീഡ് തോൽപ്പിച്ചത്. ലീഡ്സിന്റെ ഹോമായ എലാൻസ് റോഡിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ ലീഡ്സിന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നൽകുകയായിരുന്നു.

അയ്ലിങ്ങും റൂഫെയുമാണ് ലീഡ്സിനായി ഇന്നലെ ഗോളുകൾ നേടിയത്. ലീഗിലെ തുടർച്ചയായ മൂന്നാം ജയമാണിത്. സീസണിലെ തുടർച്ചയായ നാലാം വിജയവുമാണ്. ഇന്നത്തെ ജയത്തോടെ ഒരു സീസണിലെ ആദ്യ നാലു മത്സരങ്ങളും വിജയിക്കുന്ന ആദ്യ ലീഡ്സ് യുണൈറ്റഡ് പരിശീലകനായി ബിസ്ല മാറി. മൂന്ന് മത്സരങ്ങളിൽ ഒമ്പതു പോയന്റുള്ള ലീഡ്സ് ഇപ്പോൾ ലീഗിൽ രണ്ടാമതാണ്. ഒരു മത്സരം കൂടുതൽ കളിച്ച 10 പോയന്റുള്ള മിഡിൽസ്ബ്രോ ആണ് ഒന്നാമത്.

ചാമ്പ്യൻഷിപ്പിലെ ഇന്നലത്തെ ഫലങ്ങൾ

Exit mobile version