ഷെഫീൽഡ് യുണൈറ്റഡിന് പുതിയ പരിശീലകൻ

പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ട ഷെഫീൽഡ് യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിച്ചു. സെർബിയൻ പരിശീലകനായ സ്ലാവിയ ജൊകാനൊവിച് ആണ് ഷെഫീൽഡിൽ എത്തിയിരിക്കുന്നത്. മുമ്പ് ഫുൾഹാമിനെയും വാറ്റ്ഫോർഡിനെയും പ്രൊമോഷൻ നേടി രക്ഷിച്ച പരിശീലകനാണ് സ്ലാവിയ ജൊകാനൊവിച്. മൂന്ന് വർഷത്തെ കരാർ ആണ് അദ്ദേഹം ബ്ലേഡ്സിനൊപ്പം ഒപ്പുവെച്ചത്.

ഷെഫീൽഡിന്റെ മുൻ പരിശീലകനായ ക്രിസ് വൈൽഡർ ക്ലബ് റിലഗേറ്റ് ആവും എന്ന് ഉറപ്പായതോടെ ചുമതല ഒഴിഞ്ഞിരുന്നു. അവസാന അഞ്ചു വർഷമായി ക്രിസ് വൈൽഡർ ആയിരുന്നു ഷെഫീൽഡിന്റെ പരിശീലകൻ.

സ്വാൻസി പ്ലേ ഓഫ് ഫൈനലിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടാനുള്ള ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിന് സ്വാൻസിയും യോഗ്യത നേടി. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാർൻസ്ലിയോട് 1-1ന്റെ സമനില വഴങ്ങിയതോടെയാണ് സ്വാൻസി ഫൈനലിലേക്ക് മുന്നേറിയത്. അഗ്രിഗേറ്റിൽ 2-1നാണ് വിജയം. ആദ്യപാദത്തിൽ എവേ മത്സരത്തിൽ 1-0ന് സ്വാൻസി വിജയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡ് പ്ലേ ഓഫ് ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ സ്വാൻസി ആണ് ലീഡ് എടുത്തത്. ഗ്രൈംസിന്റെ മനോഹര സ്ട്രൈക്കാണ് ഗോളായി മാറിയത്. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ വൂർഡ്ഡ്രോയുടെ ഗോൾ ബാർൻസ്ലിക്ക് സമനിലയും പ്രതീക്ഷയും നൽകി എങ്കിലും വെംബ്ലിയിലെ ഫൈനൽ സ്വാൻസി തന്നെ ഉറപ്പിച്ചു. ഫൈനലിൽ ബ്രെന്റ്ഫോർഡാകും സ്വാൻസിയുടെ എതിരാളികൾ. ഇന്ന് ബൗണ്മതിനെ മറികടന്നാണ് ബ്രെന്റ്ഫോർഡ് ഫൈനലിൽ എത്തിയത്.

ബ്രെന്റ്ഫോർഡ് വീണ്ടും വെംബ്ലിയിലേക്ക്, പ്ലേ ഓഫ് ഫൈനലിന് യോഗ്യത

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടാനുള്ള ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിന് ബ്രെന്റ്ഫോർഡ് യോഗ്യത നേടി. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബൗണ്മതിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്രെന്റ്ഫോർഡ് ഫൈനലിൽ എത്തിയത്. അഗ്രിഗേറ്റിൽ 3-2നാണ് വിജയം. ആദ്യപാദത്തിൽ ബൗണ്മത് 1-0ന് വിജയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡ് പ്ലേ ഓഫ് ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.

ഇന്ന് തുടക്കത്തിൽ അഞ്ചാം മിനുറ്റ്രിൽ ഡഞ്ചുമയുടെ ഗോൾ ബ്രെന്റ്ഫോർഡിനെ മുന്നിൽ എത്തിച്ചു. ആ‌ സമയത്ത് ബൗണ്മത് അഗ്രിഗേറ്റിൽ 2-0ന് മുന്നിൽ എത്തിയിരുന്നു. എന്നാൽ അതിൽ പതറാതെ തിരികെ വരാൻ ബ്രെന്റ്ഫോർഡിനായി. ടോണിയുടെ പെനാൾട്ടിയിൽ നിന്ന് ആണ് ബ്രെന്റ് ഫോർഡ് സമനില ഗോൾ നേടിയത്. 28ആം മിനുട്ടിൽ മെഫാം ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബൗണ്മത് പത്തുപേരായി ചുരുങ്ങി.

ഇത് മുതലെടുത്ത ബ്രെന്റ്ഫോർഡ് രണ്ടാം പാദത്തിൽ ലീഡ് എടുത്തു‌. 50ആം മിനുട്ടിൽ ജാനെൽറ്റ് ആണ് ലീഡ് നൽകിയ ഗോൾ നേടിയത്‌. 81ആം മിനുട്ടിൽ ഫോർസിന്റെ ഗോൾ ബ്രെന്റ്ഫോർഡിന് വിജയവും നൽകിയത്. രണ്ടാം പ്ലേ ഓഫിൽ സ്വാൻസിയും ബാർൻസ്ലിയും ആണ് നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ സ്വാൻസി 1-0ന് വിജയിച്ചിരുന്നു.

അതിവേഗം വാറ്റ്ഫോർഡ് തിരികെ പ്രീമിയർ ലീഗിൽ!!

വാറ്റ്ഫോർഡ് പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഇന്ന് മിൽവാലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് വാറ്റ്ഫോർഡ് പ്രൊമോഷൻ ഉറപ്പിച്ചത്. 11ആം മിനുട്ടിൽ ഇസ്മയില സാർ നേടിയ പെനാൾട്ടിയാണ് വാറ്റ്ഫോർഡിന് വിജയം നൽകിയത്. കഴിഞ്ഞ സീസണിൽ മാത്രമാണ് വാറ്റ്ഫോർഡ് പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയത്. കഴിഞ്ഞ സീസണിൽ തന്നെ റിലഗേറ്റ് ആയ നോർവിചും പ്രീമിയർ ലീഗിലേക്ക് തിരികെ പ്രൊമോഷൻ ഉറപ്പിച്ചു കഴിഞ്ഞു.

ഇന്നത്തെ വിജയത്തോടെ വാറ്റ്ഫോർഡിന് 44 മത്സരങ്ങളിൽ 88 പോയിന്റായി. ഒന്നാമതുള്ള നോർവിചിന് 93 പോയിന്റാണ് ഉള്ളത്. ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ. ഈ രണ്ട് ടീമുകളും പ്രൊമോഷൻ ഉറപ്പിച്ചു. ഒരു പോയിന്റ് കൂടെ നേടിയാൽ നോർവിചിന് ചാമ്പ്യൻഷിപ്പും ഉറപ്പിക്കാം. ഇനി ചാമ്പ്യൻഷിപ്പിൽ പ്ലേ ഓഫ് യോഗ്യതക്കായാണ് ടീമുകൾ പോരാടുന്നത്. ബ്രെന്റ്ഫോർഡ്, ബൗണ്മത്, ബ്രാൻസ്ലി, സ്വാൻസി, എന്നിവർ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കുന്നതിന്റെ വക്കിലുമാണ്.

ഒരു വർഷത്തെ ഇടവേളക്ക് ശേഷം നോർവിച്ച് സിറ്റി വീണ്ടും പ്രീമിയർ ലീഗിൽ

ഒരു വർഷത്തെ ഇടവേളക്ക് ശേഷം നോർവിച്ച് സിറ്റി വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി. ചാമ്പ്യൻഷിപ്പിൽ 5 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് നോർവിച്ച് സിറ്റി പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. നോർവിച്ച് സിറ്റിയുടെ എതിരാളികളായ ബ്രെന്റഫോർഡും സ്വാൻസി സിറ്റിയും ഇന്ന് ജയിക്കാതിരുന്നതോടെയാണ് നോർവിച്ച് സിറ്റിയുടെ പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവ് ഉറപ്പായത്.

കഴിഞ്ഞ തവണ പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്ത പെട്ട നോർവിച്ച് സിറ്റി പരിശീലകനായ ഡാനിയൽ ഫാർകെയിൽ വിശ്വാസം അർപ്പിക്കുകയും പരിശീലകൻ തൊട്ടടുത്ത വർഷം തന്നെ നോർവിച്ച് സിറ്റിയെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ള ടീമുകളാണ് പ്രീമിയർ ലീഗിലേക്ക് നേരിട്ട് യോഗ്യത നേടുക. നിലവിൽ 90 പോയിന്റുമായി നോർവിച്ച് സിറ്റി തന്നെയാണ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്.

വാറ്റ്ഫോർഡിന് പുതിയ പരിശീലകനായി

ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോർഡ് പുതിയ പരിശീലകനെ കണ്ടെത്തി. സ്പാനിഷ് കോച്ചായ സിസ്കോ മുനോസ് ആണ് വാറ്റ്ഫോർഡിന്റെ പുതിയ പരിശീലകനായത്. ഒരു വർഷത്തിനിടയിൽ വാറ്റ്ഫോർഡിന്റെ അഞ്ചാമത്തെ പരിശീലകനാണ് മുനോസ്. സെർബിയൻ പരിശീലകനായ വ്ലാദിമർ ഇവിചിനെ കഴിഞ്ഞ ദിവസം വാറ്റ്ഫോർഡ് പുറത്തായിരുന്നു.

ഇവിചിന് കീഴിൽ നല്ല പ്രകടനങ്ങൾ ആയിരുന്നു വാറ്റ്ഫോർഡ് ഇതുവരെ നടത്തി കൊണ്ടിരുന്നത്. എന്നിട്ടും ക്ലബ് കോച്ചിനെ പുറത്താക്കുക ആയിരുന്നു. ജോർജിയൻ ക്ലബായ‌ ഡൈനാമോയുടെ പരിശീലക സ്ഥാനം ഉപേക്ഷിച്ചാണ് മുനോസ് വാറ്റ്ഫോർഡിൽ എത്തുന്നത്‌. 40കാരനായ മുനോസ് മുൻ വലൻസിയ താരം. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണ് വാറ്റ്ഫോർഡ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ബൗണ്മതിനേക്കാൾ നാലു പോയിന്റ് മാത്രം പിറകിൽ. പ്രൊമോഷൻ ആകും വാറ്റ്ഫോർഡ് മുനോസിനെ എത്തിച്ച് കൊണ്ട് മുന്നോട്ട് വെക്കുന്ന ലക്ഷ്യം.

വാറ്റ്ഫോർഡ് വീണ്ടും പരിശീലകനെ പുറത്താക്കി, ഒരു വർഷത്തിനിടയിൽ ഇത് നാലാം തവണ

ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോർഡ് വീണ്ടും പരിശീലകനെ പുറത്താക്കിയിരിക്കുകയാണ്‌. സെർബിയൻ പരിശീലകനായ വ്ലാദിമർ ഇവിച് ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഹഡേഴ്സ്ഫീൽഡിനോട് വാറ്റ്ഫോർഡ് തോറ്റതോടെയാണ് ഈ പുറത്താക്കൽ. ഇവിചിന് കീഴിൽ നല്ല പ്രകടനങ്ങൾ ആയിരുന്നു വാറ്റ്ഫോർഡ് ഇതുവരെ നടത്തി കൊണ്ടിരുന്നത്. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണ് വാറ്റ്ഫോർഡ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ബൗണ്മതിനേക്കാൾ നാലു പോയിന്റ് മാത്രം പിറകിൽ.

എന്നാൽ വാറ്റ്ഫോർഡ് കടുത്ത തീരുമാനം തന്നെ എടുത്തു. നാലു മാസം മാത്രമേ ഇവിച് ചുമതലയേറ്റിട്ട് ആയിട്ടുള്ളൂ. ഒരു വർഷത്തിനിടയിൽ വാറ്റ്ഫോർഡ് പുറത്താക്കുന്ന നാലാമത്തെ പരിശീലകൻ ആണ് ഇവിച്. കഴിഞ്ഞ സീസണിൽ ഹാവി ഗ്രാസിയ, സാഞ്ചെസ് ഫ്ലോറസ്, പിയേഴ്സൺ എന്നിവരെ വാറ്റ്ഫോർഡ് പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

നോട്ടിങ്ഹാം ഫോറസ്റ്റിന് ഇനി പുതിയ പരിശീലകൻ

കഴിഞ്ഞ ദിവസം പരിശീലകൻ സാബ്രി ലമൗചിയെ പുറത്താക്കിയ നോട്ടിങ്ഹാം ഫോറസ്റ്റ് പുതിയ പരിശീലകനെ നിയമിച്ചു. മുൻ ബ്രൈറ്റൺ പരിശീകൻ ക്രിസ് ഹൗട്ടണാണ് നോട്ടിങ്ഹാമിൽ എത്തിയിരികുന്നത്. അവസാന പത്ത് വർഷത്തിനിടയിൽ നോട്ടിങ്ഹാം നടത്തുന്ന 13ആമത്തെ പരിശീലക മാറ്റമാണിത്. സീസൺ തുടക്കത്തിൽ തന്നെ നാലു പരാജയങ്ങൾ ഏറ്റുവാങ്ങിയതാണ് സാബ്രിയെ പുറത്താക്കാൻ കാരണം. കഴിഞ്ഞ സീസണിൽ നോട്ടിങ്ഹാമിനെ പ്ലേ ഓഫിന് അടുത്ത് എത്തിക്കാൻ സാബ്രിക്ക് ആയിരുന്നു.

മുമ്പ് ന്യൂകാസിൽ യുണൈറ്റഡിനെയും ബ്രൈറ്റണെയും പ്രീമിയർ ലീഗിലേക്ക് എത്തിച്ച പരിശീലകനാണ് ഹൗട്ടൺ‌. നോട്ടിങ്ഹാമിന്റെയും ലക്ഷ്യം പ്രീമിയർ ലീഗ് തന്നെയാണ്. ഒരു സീസൺ മുമ്പ് ബ്രൈറ്റൺ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായതിനു ശേഷം വേറെ ചുമതല ഒന്നും ക്രിസ് ഹൗട്ടൺ ഏറ്റെടുത്തിരുന്നില്ല.

മിഡിൽസ്ബ്രോ പരിശീലകൻ വാർനോക്ക് കൊറോണ പോസിറ്റീവ്

ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോയുടെ പരിശീലകൻ നീൽ വാർനോക്ക് കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് വാർനോക്ക് പോസിറ്റീവ് ആയത്‌. കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ വാർനോക്ക് ടച്ച് ലൈനിൽ ഉണ്ടായിരുന്നു. വാർനോകിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ക്ലബ് അറിയിച്ചു. അദ്ദേഹം ഇനി നെഗറ്റീവ് ആകുന്നത് വരെ ഐസൊലേഷനിൽ കഴിയും.

കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ജോണതാൻ വൂഡ്ഗേറ്റിനെ പുറത്താക്കിയാണ് വാർനോക്കിനെ മിഡിൽസ്ബ്രോ പരിശീലകനായി എത്തിച്ചത്. 71കാരനായ വാർനോക്ക് കാർഡിഫ് സിറ്റി, ഷെഫീൽഡ് യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ക്യു പി ആർ എന്നീ ടീമുകളെ ഒക്കെ മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

വിഗന്റെ അപ്പീൽ തള്ളി, റിലഗേഷൻ ഉറപ്പ്

ചാമ്പ്യൻഷിപ്പിൽ നിന്ന് വിഗൻ റിലഗേറ്റഡ് ആകും എന്ന് ഉറപ്പായി. അഡ്മിനിസ്ട്രേഷൻ നേരിടേണ്ടി വന്നതിനാൽ വിഗാൻ അത്ലറ്റിക്കിന്റെ12 പോയിന്റുകൾ കുറക്കാൻ എഫ് എ തീരുമാനിച്ചിരുന്നു. ഇതോടെ വിഗൻ 47 പോയന്റുമായി 23ആം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. പോയിന്റ് കുറച്ച നടപടി റദ്ദാക്കണം എന്ന് പറഞ്ഞ് വിഗാൻ നൽകിയ അപ്പീൽ ആണ് വാദങ്ങൾ കേട്ട ശേഷം തള്ളിയത്.

ഇതോടെ വിഗൻ ലീഗ് വണിലേക്ക് തരംതാഴ്ത്തപ്പെട്ടു. 21ആം സ്ഥാനത്തുള്ള ബ്രാൻസ്ലി ചാമ്പ്യൻഷിപ്പിൽ തുടരുകയും ചെയ്തു. സീസണിൽ 59 പോയിന്റ് നേടിയ വിഗൻ ശരിക്കും 13ആം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടതായിരുന്നു. അപ്പോഴാണ് ഈ നടപടി നേരിടേണ്ടി വന്നത്. വിഗൻ, ചാൾട്ടൺ, ഹൾസിറ്റി എന്നിവരാണ് ഇത്തവണ ചാമ്പ്യൻഷിപ്പിൽ നിന്ന് റിലഗേറ്റഡ് ആയത്.

പ്രീമിയർ ലീഗിലേക്കുള്ള വാതിൽ തുറക്കാൻ ഫുൾഹാമും ബെന്റ്ഫോർഡും നേർക്കുനേർ

ഇന്ന് ഇംഗ്ലണ്ടിൽ സുപ്രധാന പോരാട്ടമാണ്. ചാമ്പ്യൻഷിപ്പിലെ പ്ലേ ഓഫ് ഫൈനലിൽ രണ്ട് ലണ്ടൺ ക്ലബുകൾ നേർക്കുനേർ വരുഞ്ഞ്. ഫുൾഹാമും ബെന്റ്ഫോർഡും. ഇന്ന് വെംബ്ലിയിൽ നടക്കുന്ന പോരാട്ടം ആര് വിജയിക്കുന്നോ അവർക്ക് അടുത്ത മാസം മുതൽ പ്രീമിയർ ലീഗ് കളിക്കാം. ലീഗ് ഘട്ടത്തിൽ ഒരേ പോയിന്റിൽ സീസൺ അവസാനിപ്പിച്ച ടീമുകളാണ് ഫുൾഹാമും ബെന്റ്ഫോർഡും. ചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും സമ്പന്ന സ്ക്വാഡാണ് ഫുൾഹാമിന്റേത്. കഴിഞ്ഞ സീസണിൽ മാത്രമായിരുന്നു ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയത്.

എന്നാൽ ബെന്റ്ഫോർഡിന് ഇതൊരു സ്വപ്ന പോരാട്ടമാണ്. 1947ലാണ് അവസാനമായി ബെന്റ്ഫോർഡ് പ്രീമിയർ ലീഗിൽ കളിച്ചത്. ഇപ്പോഴും വൻ താരങ്ങളെ ഒന്നും വാങ്ങി ഒരുക്കിയ സ്ക്വാഡല്ല ബെന്റ് ഫോർഡിനുള്ളത്. ലീഗിലെ തന്നെ ഏറ്റവും കുറവ് പൈസ മുടക്കിയ ടീമിൽ ഒന്നാണ് ബെന്റ്ഫോർഡ്. പ്ലേ ഒഫ് സെമിയിൽ ബെന്റ്ഫോർഡ് സ്വാൻസി സിറ്റിയെയും, ഫുൾഹാം കാർഡിഫിനെയുമാണ് പരാജയപ്പെടുത്തിയിരുന്നത്.

സീസണിൽ ഇതിനു മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഫുൾഹാമിനെ ബെന്റ്ഫോർഡ് വീഴ്ത്തിയിരുന്നു.
എന്നാൽ കണക്കുകൾ ഒന്നും കൊണ്ട് വെംബ്ലിയിൽ കാര്യമില്ല. ഇന്ന് രാത്രി 12.15നാണ് മത്സരം നടക്കുന്നത്.

പോൾ കുക്ക് വിഗൻ വിട്ടു

വിഗാൻ അത്ലറ്റിക്ക് പരിശീലകനായിരുന്ന പോൾ കുക്ക് താൻ സ്ഥാനം ഒഴിയുക ആണെന്ന് അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള ക്ലബിൽ തുടരാൻ താല്പര്യമില്ലാത്തതിനാലാണ് പോൾ കുക്ക് ക്ലബ് വിടുന്നത്. ചാമ്പ്യൻഷിപ്പിൽ 13ആം സ്ഥാനത്ത് ഫിനിഷ് ചെയ്യാം വീഗനായിരുന്നു എങ്കിലും ക്ലബിന് സാമ്പത്തിക അച്ചടക്ക നടപടിയായി 12 പോയിന്റ് കുറക്കുകയും ക്ലബ് റിലഗേറ്റ് ആവുകയും ചെയ്തിരുന്നു.

ലീഗിൽ കളിച്ച അവസാന 12 മത്സരങ്ങളിൽ പത്തിലും വിഗൻ വിജയിച്ചിരുന്നു. ലീഗ് വൺ കിരീടം നേടി വീഗനെ ചാമ്പ്യൻഷിപ്പിലേക്ക് എത്തിച്ചത് പോൾ കുക്ക് ആയിരുന്നു. മികച്ച പരിശീലകനായി പേരെടുത്ത കുക്കിനെ സ്വന്തമാക്കാനായി നിരവധി ക്ലബുകൾ രംഗത്തുണ്ട്. ബ്രിസ്റ്റൽ സിറ്റിയാണ് മുന്നിൽ ഉള്ളത്.

Exit mobile version