മാഞ്ചസ്റ്ററിൽ അറ്റാക്കോട് അറ്റാക്ക്!! ഏഴ് ഗോൾ ത്രില്ലറായി സിറ്റി റയൽ മാഡ്രിഡ് പോരാട്ടം

ഈ സീസണ റയൽ മാഡ്രിഡിന്റെ പല മത്സരങ്ങളും റോളർകോസ്റ്റർ ആയി മാറുന്നതാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഇന്ന് അത്തരം ഒരു അപാര മത്സരമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദിൽ ചെന്ന് നേരിട്ട റയൽ മാഡ്രിഡ് പരാജയപ്പെട്ടു എങ്കിലും രണ്ടാം പാദത്തിലേക്ക് ഏറെ പ്രതീക്ഷകളും ആയാകും അവർ മടങ്ങുന്നത്. ഏഴ് ഗോൾ പിറന്ന മത്സരത്തിൽ 4-3ന്റെ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്.

20220427 021605
ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കാണ് ഗംഭീര തുടക്കം ലഭിച്ചത്. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ആദ്യ ഗോൾ നേടി. മഹ്റെസ് നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ ഡിബ്രുയിൻ വലയിലാക്കി. ആദ്യ നിമിഷങ്ങളിൽ ഒക്കെ കളി സിറ്റിയുടെ കാലുകളിൽ തന്നെ ആയിരുന്നു. 11ആം മിനുട്ടിൽ അവരുടെ രണ്ടാം ഗോളും വന്നു. ഇത്തവണ ഇടതു വിങ്ങിൽ നിന്ന് ഡിബ്രുയിൻ നൽകിയ പാസ് സ്വീകരിച്ച് ഗ്രബിയേസ് ജീസുസ് ആണ് കോർതോയെ കീഴ്പ്പെടുത്തിയത്.

റയൽ കളി കൈവിടുകയാണെന്നും ഒരു മടക്കം ഉണ്ടാവില്ലെ എന്നും തോന്നിപ്പിച്ച നിമിഷങ്ങൾ. 2 ഗോളിന് ലീഡിന് നിൽക്കെ രണ്ട് തുറന്ന അവസരങ്ങൾ കൂടെ സിറ്റിക്ക് ലഭിച്ചു. പെനാൾട്ടി ബോക്സിൽ വെച്ച് ഡിബ്ര്യുയിൻ ഒരു ഭാഗത്ത് ഫ്രീ ആയി നിൽക്കെ പാസ് നൽകാതെ മഹ്റെസ് ഷോട്ട് എടുത്തതിലൂടെ ആദ്യ അവസരം നഷ്ടമായി. രണ്ടാമത്തെ അവസരം ഡിബ്രുയിന്റെ പാസിൽ നിന്ന് ഫോഡന്റെ ഷോട്ട് ആയിരുന്നു അത് ഗോൾപോസ്റ്റിന് ഉരുമ്മി പുറത്ത് പോയി.

അവസരങ്ങൾ നഷ്ടമാക്കിയത് സിറ്റിക്ക് തിരിച്ചടി ആയി. 33ആം മിനുട്ടിൽ ബെൻസീമ റയലിന് പ്രതീക്ഷ നൽകി കൊണ്ട് ഒരു ഗോൾ നേടി. മെൻഡിയുടെ ക്രോസിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോൾ. ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഫെർണാദീനോ നൽകിയ അളന്നു മുറിച്ചുള്ള ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി ഫോഡൻ സിറ്റിക്ക് 2 ഗോൾ ലീഡ് തിരികെ നൽകി. സ്കോർ 3-1. ഇതിന് രണ്ട് മിനുട്ടുകൾക്ക് അകം റയലിന്റെ മറുപടി വന്നു. മൈതാന മധ്യത്ത് നിന്ന് ഫെർണാദീനോയെ കബളിപ്പിച്ച് കുതിച്ച വിനീഷ്യസ് ആ ഓട്ടം ഗോളുമായാണ് അവസാനിപ്പിച്ചത്. സ്കോർ 3-2.

അറ്റാക്കിംഗ് ഫുട്ബോൾ രണ്ട് ടീമുകളും തുടർന്നു. അവസാനം 74ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഇടം കാലൻ ഫിനിഷ് സേവ് ചെയ്യാൻ കോർതോ ശ്രമിച്ചു പോലുമില്ല. സ്കോർ 4-2. കളി ഇവിടെയും തീർന്നില്ല. 81ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് റയലിന് അനുകൂലമായി ഒരു പെനാൾട്ടി. ബെൻസീമ പെനാൾട്ടി സ്പോട്ടിൽ നിന്ന് തന്റെ 14ആം ചാമ്പ്യൻസ് ലീഗ് ഗോൾ നേടി. സ്കോർ 4-3.

ഇനി അടുത്ത ആഴ്ച രണ്ടാം പാദ സെമി ഫൈനൽ നടക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വീണ്ടും തിരിച്ചെത്തി ഫുൾഹാം, സീസണിൽ 41 ഗോളുകളും ആയി മിട്രോവിച്

ചാമ്പ്യൻഷിപ്പിൽ നിന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി മാർകോ സിൽവയുടെ ഫുൾഹാം. ഇന്ന് നടന്ന മത്സരത്തിൽ പ്രസ്റ്റണിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഫുൾഹാം പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയത്. നിലവിൽ 42 മത്സരങ്ങളിൽ 86 പോയിന്റുകൾ ഉള്ള അവർ പ്രീമിയർ ലീഗിലേക്ക് കഴിഞ്ഞ 5 വർഷങ്ങൾക്ക് ഇടയിൽ മൂന്നാം തവണയും യോഗ്യത നേടി. ഇരട്ട ഗോളുകൾ നേടിയ സെർബിയൻ സൂപ്പർ താരം അലക്‌സാണ്ടർ മിട്രോവിച് ആണ് ഫുൾഹാമിനു വിജയം നേടി നൽകിയത്.

സീസണിൽ 38 മത്സരങ്ങളിൽ താരം ഇത് വരെ 41 ഗോളുകൾ ആണ് നേടിയത്. ലീഗ് വണ്ണിലെയും ചാമ്പ്യൻഷിപ്പിലെയും 42 ഗോളുകൾ എന്ന റെക്കോർഡും മിട്രോവിച് വരും ദിനങ്ങളിൽ തകർത്തേക്കും. ഒമ്പതാം മിനിറ്റിൽ ജോ ബ്രയാന്റെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ നേടിയ മിട്രോവിച് 41 മത്തെ മിനിറ്റിൽ ഹാരി വിൽസന്റെ പാസിൽ നിന്നു താരം രണ്ടാം ഗോളും നേടി. ഇതിനിടയിൽ 34 മത്തെ മിനിറ്റിൽ അതുഗ്രൻ ഗോൾ നേടിയ അടുത്ത സീസണിൽ ലിവർപൂൾ താരമാവാൻ പോകുന്ന ഫാബിയോ കാർവാൽഹോ ആണ് ഫുൾ ഹാമിന്റെ ജയം പൂർത്തിയാക്കിയത്. മുൻ വർഷങ്ങളിൽ പ്രീമിയർ ലീഗിൽ നിന്നു ഉടൻ തന്നെ തരം താഴ്ത്തപ്പെടുത്തലുകൾ നേരിട്ട ഫുൾഹാം കുറെ വർഷം എങ്കിലും പ്രീമിയർ ലീഗിൽ പിടിച്ചു നിൽക്കാൻ ആവും ഇത്തവണ ശ്രമിക്കുക.

വെയിൻ റൂണിയുടെ ശ്രമങ്ങൾക്കും രക്ഷിക്കാൻ ആയില്ല, ഡാർബി കൗണ്ടി തരം താഴ്ത്തപ്പെട്ടു

ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ആയ ചാമ്പ്യൻഷിപ്പ് ക്ലബ് ഡാർബി കൗണ്ടി മൂന്നാം ഡിവിഷൻ ആയ ലീഗ് വണ്ണിലേക്ക് തരം താഴ്ത്തപ്പെട്ടു. സാമ്പത്തിക ക്രമക്കേട് കാരണം 21 പോയിന്റുകൾ പിഴയും ആയി ആയിരുന്നു ഡാർബി കൗണ്ടി ഈ സീസണിൽ കളത്തിൽ ഇറങ്ങിയത്. പരിശീലകൻ ആയി ഇറങ്ങിയ ഇംഗ്ലീഷ് ഇതിഹാസം വെയിൻ റൂണിയുടെ മികച്ച ശ്രമങ്ങൾക്കും ടീമിനെ പക്ഷെ തരം താഴ്ത്തലിൽ നിന്നു രക്ഷിക്കാൻ ആയില്ല.

കഴിഞ്ഞ മത്സരത്തിൽ ലീഗിൽ ഒന്നാമതുള്ള ഫുൾ ഹാമിനെ വീഴ്ത്തിയ ഡാർബി കൗണ്ടി ഇത്തവണ പക്ഷെ ക്വീൻസ് പാർക് റേഞ്ചേഴ്‌സിനോട് ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങി. ഇതോടൊപ്പം റെഡിങ് സ്വാൻസി സിറ്റിയോട് സമനില പാലിച്ചതോടെ ഡാർബി കൗണ്ടിയുടെ തരം താഴ്ത്തൽ ഉറപ്പിക്കുക ആയിരുന്നു. 4-1 നു പിറകിൽ നിന്ന ശേഷം 95 മത്തെ മിനിറ്റിൽ റെഡിങ് 4-4 നു സമനില പിടിക്കുക ആയിരുന്നു. 24 ക്ലബുകൾ ഉള്ള ചാമ്പ്യൻഷിപ്പിൽ 23 മതുള്ള ഡാർബി കൗണ്ടി 1992 നു ശേഷം ഇത് ആദ്യമായാണ് മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുന്നത്. അടുത്ത സീസണിൽ റൂണി ഡാർബി കൗണ്ടിക്ക് ഒപ്പം തുടരുമോ എന്നു ഇപ്പോൾ വ്യക്തമല്ല.

27 മത്സരം 30 ഗോളുകൾ! ചാമ്പ്യൻഷിപ്പിൽ ഗോൾ റെക്കോർഡുകൾ തിരുത്തി എഴുതി അലക്‌സാണ്ടർ മിട്രോവിച്ച് ഷോ!

ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ആയ ചാമ്പ്യൻഷിപ്പിൽ ഗോൾ റെക്കോർഡുകൾ പഴയ കഥയാക്കി സെർബിയൻ താരം അലക്‌സാണ്ടർ മിട്രോവിച്ചിന്റെ ജൈത്രയാത്ര. നിലവിൽ ലീഗിൽ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലുള്ള മാർകോ സിൽവയുടെ ഫുൾഹാമിനു ആയി 27 ലീഗ് മത്സരങ്ങളിൽ നിന്നു 30 ഗോളുകൾ ആണ് മിട്രോവിച്ച് ഇത് വരെ നേടിയത്. ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇത് വരെ രണ്ടേ രണ്ടു താരങ്ങൾ ആണ് ഇതിനു മുമ്പ് 30 ഗോളുകൾ നേടിയത്. 2012/13 സീസണിൽ ഗ്ലെൻ മറെ 30 ഗോളുകൾ നേടിയപ്പോൾ കഴിഞ്ഞ സീസണിൽ ഇവാൻ ടോണി 31 ഗോളുകൾ നേടി. എന്നാൽ ഇതിനകം തന്നെ 30 ഗോളുകൾ നേടിയ മിട്രോവിച്ച് 17 മത്സരങ്ങൾ ലീഗിൽ ബാക്കി നിൽക്കുമ്പോൾ ചാമ്പ്യൻഷിപ്പിലെ ഗോൾ അടിയിൽ പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചേക്കും. 7 അസിസ്റ്റുകളും സ്വന്തം പേരിലുള്ള മിട്രോവിച്ച് ഓരോ 80 മിനിറ്റിലും ഓരോ ഗോൾ വീതം ലീഗിൽ കണ്ടത്തുന്നുണ്ട്. നിലവിൽ സ്വാൻസി, ഹൾ സിറ്റി, മിൽവാൽ തുടങ്ങി ആറു ചാമ്പ്യൻഷിപ്പ് ടീമുകളെക്കാൾ ഗോളുകൾ മിട്രോവിച്ച് ഒറ്റക്ക് നേടിയിട്ടുണ്ട് എന്നത് ആണ് വസ്തുത.

ലോകകപ്പ് യോഗ്യതയിൽ പോർച്ചുഗല്ലിനെ മറികടന്നു സെർബിയക്ക് ലോകകപ്പ് യോഗ്യത നേടി നൽകിയ ഗോൾ നേടിയ മിട്രോവിച്ച് നിലവിൽ ഫുൾഹാമിനെ പ്രീമിയർ ലീഗിൽ തിരിച്ചു എത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രീമിയർ ലീഗിൽ മുമ്പ് ന്യൂ കാസ്റ്റിലിന് ആയി കളിച്ച 27 കാരനായ ചൂടൻ എന്നറിയപ്പെടുന്ന മിട്രോവിച്ച് 2018 മുതൽ ഫുൾഹാം താരമാണ്. രണ്ടു സീസണിനു മുമ്പ് ഫുൾഹാമിനെ പ്രീമിയർ ലീഗിൽ എത്തിക്കാൻ മുഖ്യ പങ്ക് വഹിച്ച മിട്രോവിച്ച് ഇത്തവണയും ടീമിനെ തിരിച്ചു പ്രീമിയർ ലീഗിൽ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണ്. ആ സീസണിൽ ക്ലബ് പ്രീമിയർ ലീഗിലെ ആദ്യ സീസണിൽ തന്നെ തരം താഴ്ത്തൽ നേരിടുക ആയിരുന്നു. മാർകോ സിൽവക്ക് കീഴിൽ മികച്ച ഫുട്‌ബോളും മികച്ച താരനിരയും ഉള്ള ഫുൾഹാം പ്രീമിയർ ലീഗിൽ അടുത്ത സീസണിൽ മറ്റു ടീമുകൾക്ക് വെല്ലുവിളി ഉയർത്താൻ പോകുന്ന ടീം ആണ്. നിലവിൽ 17 മത്സരങ്ങൾ ലീഗിൽ ബാക്കിയുള്ളപ്പോൾ മിട്രോവിച്ച് ഗോൾ റെക്കോർഡുകൾ എങ്ങനെ തിരുത്തി എഴുതും എന്ന ആകാംക്ഷയിൽ ആണ് ഫുൾഹാം ആരാധകർ.

സ്റ്റീവ് ബ്രൂസ് വെസ്റ്റ് ബ്രോം പരിശീലകനായി ചുമതലയേറ്റു

മുൻ ന്യൂകാസിൽ പരിശീലകൻ സ്റ്റീവ് ബ്രൂസിനെ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ പുതിയ പരിശീലകനായി നിയമിച്ചു. 18 മാസത്തെ കരാറിൽ ആണ് സ്റ്റീവ് ബ്രൂസിനെ വെസ്റ്റ് ബ്രോം അവരുടെ പുതിയ മാനേജരായി എത്തിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം എന്ന മോശം പ്രകടനത്തോടെ പുറത്താക്കപ്പെട്ട വലേറിയൻ ഇസ്മായേലിന് പകരമാണ് ബ്രൂസ് എത്തുന്നത്‌.

മുമ്പ് ആസ്റ്റൺ വില്ല, ഹൾ സിറ്റി, സണ്ടർലാൻഡ്, ബർമിംഗ്ഹാം എന്നീ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള മാനേജർ ആണ് ബ്രൂസ്. സൗദി അറേബ്യ ന്യൂകാസിൽ ഏറ്റെടുത്തതോടെ ഒക്ടോബറിൽ അദ്ദേഹം ന്യൂകാസിൽ വിടുകയായിരുന്നു.

റൂണിക്ക് തുല്യം റൂണി മാത്രം!! ഡാർബി കൗണ്ടിയെ രക്ഷിക്കാൻ ആയി എവർട്ടൺ ജോലി വേണ്ടെന്ന് വെച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിയുടെ തന്റെ ടീമുകളോടുള്ള ആത്മാർത്ഥത എല്ലാവർക്കും അറിയാവുന്നതാണ്. ആ വെയ്ൻ റൂണി ഒരിക്കൽ കൂടെ തന്റെ സ്വഭാവത്തിന്റെ മികവ് ആവർത്തിച്ചിരിക്കുകയാണ്. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ റിലഗേഷൻ സോണിൽ ഇരിക്കുന്ന ഡാർബി കൗണ്ടിയുടെ പരിശീലകൻ ആണ് വെയ്ൻ റൂണി. 12 പോയിന്റുകളോളം പിഴയായി നഷ്ടപ്പെട്ട ടീമാണ് ഡാർബി കൗണ്ടി. സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ അവർക്ക് പ്രൊഫഷണൽ താരങ്ങളുടെ അഭാവം വരെ ടീമിന് ഉണ്ട്. എന്നിട്ടും ആ ടീം റൂണിയുടെ മികവിൽ പൊരുതുക ആണ്.

റൂണിയുടെ ഡാർബി കൗണ്ട് ഈ സീസണിൽ ഇപ്പോൾ സെയ്ഫ് സോണിന് 8 പോയിന്റ് മാത്രം പിറകിലാണ്. റിലഗേഷൻ ഒഴിവാക്കാൻ ഡാർബിക്ക് ആയാൽ അത് ഫുട്ബോൾ ലോകം കണ്ട് ഏറ്റവും വലിയ പരിശീലക ബ്രില്യൻസിൽ ഒന്നായി മാറും. ഇത്ര കഷ്ടപ്പെടുന്ന ടീമിന്റെ ഒരേ ഒരു ഊർജ്ജം റൂണി തന്നെയാണ്. ഈ റൂണിയെ ആണ് എവർട്ടൺ പ്രീമിയർ ലീഗിലേക്ക് പരിശീലക സ്ഥാനം എന്ന ഓഫറുമായി സമീപിച്ചത്. റൂണിയുടെ ഇഷ്ട ക്ലബാണ് എവർട്ടൺ. റൂണിയുടെ ജന്മനാട്ടിലെ ക്ലബ്. റൂണി വളർന്നു വന്ന ക്ലബ്. എന്നിട്ടും റൂണി ആ ഓഫർ നിരസിച്ചു.

തനിക്ക് എവർട്ടൺ ഓഫർ തന്നു. തനിക്ക് പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കാൻ കഴിയും എന്ന് വിശ്വാസമുണ്ട്. എവർട്ടൺ പരിശീലകൻ ആവുക എന്നത് വലിയ കാര്യവുമാണ്‌. എന്നാൽ ഇപ്പോൾ ഡാർബിയിൽ തനിക്ക് ഒരു ദൗത്യമുണ്ട്‌. അതിൽ നിന്ന് പിന്മാറി വരാൻ താൻ തയ്യാറല്ല എന്ന് റൂണി പറഞ്ഞു.

ഷെഫീൽഡ് യുണൈറ്റഡ് പരിശീലകൻ ജൊകനോവിചിനെ പുറത്താക്കി

ഷെഫീൽഡ് യുണൈറ്റഡ് അവരുടെ പരിശീലകൻ സ്ലാവിസ ജോക്കനോവിച്ചിനെ പുറത്താക്കുകയും നാലര വർഷത്തെ കരാറിൽ പകരം പോൾ ഹെക്കിംഗ്ബോട്ടമിനെ നിയമിക്കുകയും ചെയ്തു. വാറ്റ്‌ഫോർഡിനും ഫുൾഹാമിനുമൊപ്പം പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടിയ ജോക്കനോവിച്ച് കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു ക്രിസ് വൈൽഡറിന് പകരക്കാരനായി ഷെഫീൽഡിൽ എത്തിയത്.

ഇപ്പോൾ ലീഗിൽ 16ആം സ്ഥാനത്താണ് ഷെഫീൽഡ് ഉള്ളത്. ഇതിനകം തന്നെ ലീഗിൽ 8 മത്സരങ്ങൾ ക്ലബ് പരാജയപ്പെട്ടു കഴിഞ്ഞു. ഇതാണ് ക്ലബ് ജൊകനോവിചിനെ പുറത്താക്കാൻ കാരണം.

വെയ്ൻ റൂണിയുടെ ഡാർബി കൗണ്ടിയുടെ 12 പോയിന്റ് കുറക്കും, ക്ലബിന് അഡ്മിനിസ്ട്രേഷൻ

രണ്ട് തവണ ഇംഗ്ലീഷ് ചാമ്പ്യന്മാരായിട്ടുള്ള ഡെർബി കൗണ്ടി സാമ്പത്തിക പ്രതിസന്ധി കാരണം അഡ്മിനിസ്ട്രേഷന് വിധേയരാകും. കഴിഞ്ഞയാഴ്ച അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കാനുള്ള തീരുമാനം ക്ലബ് അറിയിച്ചിരുന്നു. പുതിയ ഉടമകളെ കണ്ടെത്താൻ പരാജയപ്പെട്ടതും ഒപ്പം കൊറോണ വൈറസ് നൽകിയ സാമ്പത്തിക പ്രത്യാഘാതവും ക്ലബിനെ തീർത്തും തളർത്തിയിരിക്കുകയാണ്. റൂണി പരിശീലിപ്പിക്കുന്ന 12 പോയിന്റ് കുറക്കാൻ ലീഗ് അധികൃതർ അഡ്മിനിസ്ട്രേഷൻ ആയതോടെ തീരുമാനിച്ചു.

ലീഗിൽ ഇതുവരെ ആകെ 10 പോയിന്റ് മാത്രമെ ഡാർബിക്ക് ഉള്ളൂ. ഇനി അവർ -2 പോയിന്റുമായി റിലഗേഷൻ സോണിൽ ആകും ഉണ്ടാവുക. സ്ഥിതി പരിതാപകരം ആണെങ്കിലും റൂണി അവരുടെ പരിശീലകനായി തന്നെ തുടരും. അവസാന മത്സരങ്ങളിൽ റൂണി ആയിരുന്നു ക്ലബിന്റെ എവേ മത്സരങ്ങൾക്കായുള്ള ചിലവുകൾ എടുത്തത്.

വെയ്ൻ റൂണിയുടെ ഡെർബി ചാമ്പ്യൻഷിപ്പിൽ തന്നെ തുടരും

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പരിശീലിപ്പിക്കുന്ന ഡെർബി കൗണ്ടി ടീം ചാമ്പ്യൻഷിപ്പിൽ തന്നെ തുടരും. ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസം സമനില പിടിച്ച് ഡെർബി റെലെഗേഷൻ ഒഴിവാക്കിയെങ്കിലും ക്ലബ്ബിൽ നടന്ന സാമ്പത്തിക തിരിമറിയുടെ പേരിൽ ക്ലബ്ബിനെതിരെ ഇ.എഫ്.എൽ നടപടി എടുത്തിരുന്നു. തുടർന്ന് ക്ലബ്ബിനെ ലീഗ് 1ലേക്ക് തരം താഴ്ത്താനുള്ള സാധ്യതയും ഉണ്ടായിരുന്നു. സാമ്പത്തിക തിരിമറിയുടെ പേരിൽ ഇ.എഫ്.എൽ ഡെർബിയുടെ മേൽ ഒരു ലക്ഷം പൗണ്ട് പിഴയും ഈടാക്കിയിരുന്നു.

ഇതിനെതിരെ ഡെർബി നൽകിയ പരാതി സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കുകയും ഡെർബിക്കെതിരെ നടപടികൾ വേണ്ടെന്നു വെക്കുകയുമായിരുന്നു. തുടർന്നാണ് ഇ.എഫ്.എൽ സ്വതന്ത്ര കമ്മീഷന്റെ നടപടിക്കെതിരെ അപ്പീൽ പോവേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെയാണ് ഡെർബി ചാമ്പ്യൻഷിപ്പിൽ തന്നെ തുടരുമെന്ന് ഉറപ്പായി. അതെ സമയം കൂടുതൽ ശിക്ഷ നടപടികൾ ഒഴിവാക്കാൻ ഓഗസ്റ്റ് 18ന് മുൻപ് ഇ.എഫ്.എല്ലിന് മുൻപിൽ പുതിയ കണക്കുകൾ ഡെർബി സമർപ്പിക്കണം.

മാർക്കോ സിൽവയുമായി ചർച്ചകൾ ആരംഭിച്ച് ഫുൾഹാം

ഫുൾഹാം പരിശീലകനാവാൻ മാർക്കോ സിൽവയുമായി ചർച്ചകൾ ആരംഭിച്ച് ഫുൾഹാം. ഫുൾഹാം പരിശീലകനായിരുന്ന സ്കോട്ട് പാർക്കർ കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു. പാർക്കർ ബൗൺമൗത്തിന്റെ പരിശീലകനാവാൻ വേണ്ടിയാണ് ഫുൾഹാം വിട്ടത്. തുടർന്നാണ് ഫുൾഹാം പുതിയ പരിശീലകനായുള്ള തിരച്ചിൽ തുടങ്ങിയത്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലേക്ക് എത്തിയ ഫുൾഹാം ആദ്യ സീസണിൽ തന്നെ റെലെഗേറ്റഡ് ആവുകയായിരുന്നു. മുൻപ് ഹൾസിറ്റി, വാട്ഫോർഡ്, എവർട്ടൺ എന്നീ ടീമുകളെയും സിൽവ പ്രീമിയർ ലീഗിൽ പരിശീലിപ്പിച്ചിട്ടുണ്ട്. സിൽവയെ പരിശീലകനായി എത്തിക്കാൻ ഫുൾഹാമിന് പുറമെ ഫെനെബാഷെയും സി.എസ്.കെ മോസ്കൊയും ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് സിൽവയുമായി ഫുൾഹാം ചർച്ചകൾ ആരംഭിച്ചത്.

സ്കോട്ട് പാർക്കർ ഫുൾഹാം പരിശീലക സ്ഥാനം ഒഴിയും, ബൗണ്മത് പരിശീലകനാകും

ഫുൾഹാം പരിശീലകനായ സ്കോട്ട് പാർക്കർ ക്ലബ് ചുമതല ഒഴിയും. കഴിഞ്ഞ സീസണിൽ ഫുൾഹാം ചാമ്പ്യൻഷിപ്പിലേക്ക് റിലഗേറ്റഡ് ആയപ്പോൾ തന്നെ പാർക്കർ പരിശീലക സ്ഥാനം ഒഴിയും എന്ന് സൂചനകൾ നൽകിയിരുന്നു. രണ്ടു വർഷത്തെ കരാർ ബാക്കിയിരിക്കെ ആണ് സ്കോട്ട് പാർക്കർ ഫുൾഹാം വിടുന്നത്. ഫുൾഹാം വിട്ടാൽ പാർക്കർ ചാമ്പ്യൻഷിപ്പ് ക്ലബ് തന്നെ ആയ ബൗണ്മതിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും.

നിലവിലെ ബൗണ്മത് പരിശീലകൻ ജോനാഥൻ വുഡ്ഗേറ്റിന്റെ കരാർ ബുധനാഴ്ച അവസാനിക്കുകയാണ്. കരാർ പുതുക്കില്ലെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. 2019ൽ റെനിയേരി ക്ലബ് വിട്ടപ്പോൾ ഫുൾഹാമിന്റെ താൽക്കാലിക ചുമതലയേറ്റ പാർക്കർ പിന്നീട് ഫുൾഹാമിന്റെ സ്ഥിര പരിശീലകനായി മാറുകയായിരുന്നു‌. അവരെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിൽകാൻ പാർക്കറിന് ആയെങ്കിലും വീണ്ടും രണ്ടാം ഡിവിഷനിലേക്ക് തന്നെ ഫുൾഹാം തിരികെയെത്തി.

ഇസ്മായിൽ ഇനി വെസ്റ്റ്രോമിനെ നയിക്കും

വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ പുതിയ പരിശീലകനെ നിയമിച്ചു. ബാർൺസ്ലി പരിശീലകനായിരുന്ന വലേറിയൻ ഇസ്മായിൽ ആണ് വെസ്റ്റ് ബ്രോമിൽ പരിശീലകനായി എത്തുന്നത്. ഇസ്മായിൽ നാലു വർഷത്തെ കരാറിലാണ് ക്ലബിൽ എത്തുന്നത്. പ്രീമിയർ ലീഗിൽ നിന്ന് അൽബിയോൺ റിലഗേറ്റഡ് ആയതോടെ മുൻ പരിശീലകനായ സാം അലാർഡൈസ് ചുമതല ഒഴിഞ്ഞിരുന്നു. 45 കാരനായ ഫ്രഞ്ച്കാരൻ ഇസ്മായിൽ ബ്രാൻസ്ലിയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു.

മുൻ ക്രിസ്റ്റൽ പാലസ് പ്രതിരോധ താരം ഇസ്മായിൽ കഴിഞ്ഞ ഒക്ടോബറിൽ ബാർൺസ്‌ലി ചാമ്പ്യൻഷിപ്പിൽ 21ആം സ്ഥാനത്ത് നിൽക്കുമ്പോൾ ആയിരുന്നു പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 44 കളികളിൽ 25 ലും വിജയിച്ച് അഞ്ചാം സ്ഥാനത്ത് ടീമിനെ എത്തിക്കാൻ അദ്ദേഹത്തിനായി. പ്ലേ ഓഫിൽ സ്വാൻസിയോട് തോറ്റാണ് ബ്രാൻസ്ലിയുടെ പ്രീമിയ ലീഗ് പ്രതീക്ഷ അവസാനിച്ചത്. വെസ്റ്റ് ബ്രോമിനൊപ്പവും ഇസ്മായിലിന്റെ ലക്ഷ്യം പ്രീമിയർ ലീഗ് ആകും.

Exit mobile version