പരാജയം നല്ലതെന്ന് ലാമ്പാർഡ്

ഡെർബി കൗണ്ടി ലീഡ്സ് യുണൈറ്റഡിനോട് വഴങ്ങിയ പരാജയം നല്ലതെന്ന് ഡെർബി കൗണ്ടി പരിശീലകനായ ലാമ്പാർഡ് പറഞ്ഞു. ഈ പരാജയം തിരിച്ചറിവ് തരുമെന്നും എന്തൊക്കെ കാര്യങ്ങൾ ടീമിൽ മെച്ചപ്പെടുത്താനുണ്ടെന്ന് ബോധ്യം നൽകും എന്നും ലാമ്പാർഡ് പറഞ്ഞു. ലീഡ്സിനെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഡെർബിയുടെ പരാജയം.

പ്രീസീസണിൽ ടീം മികച്ച രീതിയിൽ കളിച്ചിരുന്നു. അപ്പോഴേ പ്രീസീസണിലെ പ്രകടനങ്ങൾ കാര്യമാക്കി എടുക്കണ്ട എന്ന് താൻ പറഞ്ഞിരുന്നു. ലീഗിലെ ആദ്യ മത്സരത്തിലെ വിജയവും തൃപ്തികരമായിരുന്നില്ല. ടീമിൽ ഇനിയും ഒരുപാട് പണികൾ ബാക്കിയുണ്ട്. എന്നാലെ വിജയത്തിലേക്ക് എത്തു എന്നും ലാമ്പാർഡ് പറഞ്ഞു.

ഓൾഡ് ഹാം അത്ലറ്റിക്കിനെതിരെ ആണ് ഡെർബിയുടെ അടുത്ത ലീഗ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലാമ്പാർഡിന്റെ ടീമിന് വൻ പരാജയം നൽകി ലീഡ്സ് യുണൈറ്റഡ്

ലീഡ്സ് യുണൈറ്റഡിന്റെ നല്ല നാളുകൾ ബിസ്ലയുടെ കീഴിൽ തിരിച്ചുവരികയാണ് എന്ന് തോന്നുന്നതായിരുന്നു ഡെർബി കൗണ്ടിക്ക് എതിരായ പ്രകടനം. ചാമ്പ്യംഷിപ്പിൽ ഇന്നലെ ലാമ്പാർഡിന്റെ ടീമായ ഡെർബി കൗണ്ടിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലീഡ്സ് പരാജയപ്പെടുത്തിയത്. ലീഡ്സിനായി റൂഫെ ഇരട്ട ഗോളുകളും ക്ലിചെ, അലിയോസ്കി എന്നിവർ ഒരോ ഗോളും നേടി.

ലീഗിലെ ആദ്യ മത്സരത്തിൽ സ്റ്റോക്ക് സിറ്റിയെയും ലീഡ്സ് പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല വിഗാൻ അത്ലറ്റിക്കിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. ആസ്റ്റൺ വില്ലയുടെ രണ്ടാം ജയമാണ്. ലീഗിൽ ഒന്നാമതുള്ള മിഡിൽസ്ബ്രോ എതിരില്ലാത്ത ഒരു ഗോളിന് ബർമിങ്ഹാം സിറ്റിയെയും തോൽപ്പിച്ചു.

ഫലങ്ങൾ:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചാമ്പ്യൻഷിപ്പിൽ ലീഡ്സിന് വിജയ തുടക്കം

ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ ലീഡ് യുണൈറ്റഡിന് വൻ ജയത്തോടെ തുടക്കം. ഇന്ന് ഇത്തവണ റിലഗേറ്റായി ചാമ്പ്യൻഷിപ്പിൽ എത്തിയ സ്റ്റോക്ക് സിറ്റിയെ ആണ് ലീഡ്സ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. എലാൻ റോഡിൽ നടന്ന മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലീഡ്സ് വിജയിച്ചത്.

ലീഡ്സിനായി ക്ലിച്, ഹെർണാണ്ടസ്, കൂപർ എന്നിവരാണ് സ്കോർ ചെയ്തത്. പരിശീലകൻ മാർസെലോ ബിസ്ലയുടെ ആദ്യ മത്സരം തന്നെ വിജയത്തിൽ എത്തിയത് ലീഡ്സിന് പ്രതീക്ഷ നൽകും. ജയം ലീഡ്സിനെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. ആദ്യ മത്സരം 5-1ന് വിജയിച്ച ബ്രെന്റ്ഫോർഡാണ് ആദ്യ ആഴ്ചയിൽ ലീഗിൽ ഒന്നാമത് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലംപാർഡിന്റെ തന്ത്രങ്ങൾക്ക് ലീഗിൽ വിജയത്തുടക്കം

ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരം ഡർബി കൻഡ്രി വിജയം പിടിച്ചെടുത്തു. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനാണ് മുൻ ചെൽസി ഇതിഹാസം ലംപാർഡ് പരിശീലിപ്പിക്കുന്ന ഡെർബി റീഡിങ്ങിനെ മറികടന്നത്. 2-1 എന്ന സ്കോറിനായിരുന്നു അവരുടെ ജയം.

പരിശീലകൻ എന്ന നിലയിൽ ലംപാർഡിന്റെ ആദ്യ മത്സരം എന്ന നിലയിൽ ശ്രദ്ധേയമായ മത്സരത്തിൽ പതുക്കെയാണ് ഇരു ടീമുകളും താളം കണ്ടെത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.
52 ആം മിനുട്ടിൽ ബോഡ്വേഴ്സണിലൂടെ റീഡിങ്ങാന് ലീഡ് നേടിയത്. പക്ഷെ 60 ആം മിനുട്ടിൽ ലംപാർഡ് ചെൽസിയിൽ നിന്ന് ലോണിൽ എത്തിച്ച മാസൻ മൗണ്ട് ഡർബിയുടെ സമനില ഗോൾ നേടി മത്സരം ആവേഷകരമാക്കി. ഇരു ടീമുകളും പോയിന്റ് പങ്കിടും എന്ന ഘട്ടത്തിൽ ഡർബിയുടെ ഗോൾ പിറന്നു. 94 ആം മിനുട്ടിൽ ലോറൻസിന്റെ ഹെഡർ സമ്മാനിച്ചത് ലംപാർഡിന് ആദ്യ കരിയർ ജയം.

മുൻ സ്വാൻസി പരിശീലകൻ പോൾ ക്ലമെന്റാണ് റീഡിങ്ങിനെ പരിശീലിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version