ചെറിയ ഇടവേളയ്ക്ക് ശേഷം നോർവിച്ച് പ്രീമിയർ ലീഗിൽ തിരിച്ചെത്തി

- Advertisement -

പ്രീമിയർ ലീഗിലേക്ക് വീണ്ടും നോർവിച്ച് എത്തി. ഇന്ന് ചാമ്പ്യൻഷിപ്പിൽ നടന്ന മത്സരത്തിൽ ബ്ലാക്ബേണെ പരാജയപ്പെടുത്തിയതോടെ ആണ് നോർവിചിന്റെ പ്രൊമോഷൻ ഉറപ്പായത്. 2-1 എന്ന സ്കോറിനായിരുന്നു നോർവിചിന്റെ വിജയം. ഇന്നത്തെ ജയത്തോടെ 91 പോയന്റിൽ എത്താൻ നോർവിച് സിറ്റിക്കായി. ഒരു മത്സരം ബാക്കി ഉണ്ട് എങ്കിലും ക്ലബ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്നിൽ എത്തുമെന്ന് ഈ ഫലം ഉറപ്പ് നൽകി‌.

കളിയുടെ ആദ്യ 21 മിനുട്ടിനുള്ളിൽ പിറന്ന രണ്ട് ഗോളുകളാണ് ഇന്ന് നോർവിചിന് ജയം നൽകിയത്. കളിയുടെ 13ആം മിനുട്ടിൽ സ്റ്റിപെർമാനും കളിയുടെ 21ആം മിനുട്ടിൽ വ്രാൻസിചുമാണ് നോർവിചിനായി ഇന്ന് ഗോളുകൾ നേടിയത്. അടുത്ത മത്സരത്തിൽ ഒരു സമനില എങ്കിലും നേടാനായാൽ നോർവിചിന് ചാമ്പ്യൻഷിപ്പ് കിരീടവും സ്വന്തമാകും. ചാമ്പ്യൻഷിപ്പിൽ നിന്ന് ഷെൽഫീൽഡ് യുണൈറ്റഡും പ്രൊമോഷൻ ഉറപ്പിച്ചിട്ടുണ്ട്.

2016ൽ ആയിരുന്നു അവസാനമായി നോർവിച് പ്രീമിയർ ലീഗിൽ കളിച്ചത്. ഇത് നാലാം തവണയാണ് നോർവിച് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടുന്നത്.

Advertisement