മാർക്കോ സിൽവയുമായി ചർച്ചകൾ ആരംഭിച്ച് ഫുൾഹാം

ഫുൾഹാം പരിശീലകനാവാൻ മാർക്കോ സിൽവയുമായി ചർച്ചകൾ ആരംഭിച്ച് ഫുൾഹാം. ഫുൾഹാം പരിശീലകനായിരുന്ന സ്കോട്ട് പാർക്കർ കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു. പാർക്കർ ബൗൺമൗത്തിന്റെ പരിശീലകനാവാൻ വേണ്ടിയാണ് ഫുൾഹാം വിട്ടത്. തുടർന്നാണ് ഫുൾഹാം പുതിയ പരിശീലകനായുള്ള തിരച്ചിൽ തുടങ്ങിയത്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലേക്ക് എത്തിയ ഫുൾഹാം ആദ്യ സീസണിൽ തന്നെ റെലെഗേറ്റഡ് ആവുകയായിരുന്നു. മുൻപ് ഹൾസിറ്റി, വാട്ഫോർഡ്, എവർട്ടൺ എന്നീ ടീമുകളെയും സിൽവ പ്രീമിയർ ലീഗിൽ പരിശീലിപ്പിച്ചിട്ടുണ്ട്. സിൽവയെ പരിശീലകനായി എത്തിക്കാൻ ഫുൾഹാമിന് പുറമെ ഫെനെബാഷെയും സി.എസ്.കെ മോസ്കൊയും ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് സിൽവയുമായി ഫുൾഹാം ചർച്ചകൾ ആരംഭിച്ചത്.