മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീനും നോട്ടിങ്ഹാം ഫോറസ്റ്റിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ മിഡ്ഫീൽഡർ റോയ് കീൻ തന്റെ പുതിയ പരിശീലക ജോലിയിൽ പ്രവേശിച്ചു. മാർട്ടിൻ ഒ നീലിന്റെ സഹ പരിശീലകനായി നോട്ടിങ്ങ്ഹാം ഫോറസ്റ്റിലാണ് റോയ് കീൻ എത്തിയിരിക്കുന്നത്. അയർലണ്ടിന്റെ പരിശീലകരായും ഒ നീലിന്റെ ഒപ്പം റോയ് കീൻ ഉണ്ടായിരുന്നു. അവസാന അഞ്ചു വർഷമായി ഒ നീലും കീനുമായിരുന്നു അയർലണ്ടിനെ പരിശീലിപ്പിച്ചത്.

നോട്ടിംഗ്ഹാം ഫോറസ്റ്റ് ക്ലബിന്റെ ഇതിഹാസ താരം കൂടിയായിരുന്നു ഒ നീലിനെ രണ്ടാഴ്ച മുമ്പാണ് ക്ലബ് പരിശീലകനായി നിയമിച്ചത്. അന്ന് മുതൽ കീനും എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇന്ന് കീനിനെ സഹപരിശീലകനായി നിയമിച്ചുള്ള അറിയിപ്പും എത്തി. ഒ നീലിനെ പോലെ റോയ് കീനും മുൻ നോട്ടിങ് ഹാം ഫോറസ്റ്റ് താരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും മുമ്പ് 90കളിലെ ആദ്യ കാലമാണ് കീൻ നോട്ടിങ്ഹാമിൽ കളിച്ചത്.