പരാജയം നല്ലതെന്ന് ലാമ്പാർഡ്

ഡെർബി കൗണ്ടി ലീഡ്സ് യുണൈറ്റഡിനോട് വഴങ്ങിയ പരാജയം നല്ലതെന്ന് ഡെർബി കൗണ്ടി പരിശീലകനായ ലാമ്പാർഡ് പറഞ്ഞു. ഈ പരാജയം തിരിച്ചറിവ് തരുമെന്നും എന്തൊക്കെ കാര്യങ്ങൾ ടീമിൽ മെച്ചപ്പെടുത്താനുണ്ടെന്ന് ബോധ്യം നൽകും എന്നും ലാമ്പാർഡ് പറഞ്ഞു. ലീഡ്സിനെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഡെർബിയുടെ പരാജയം.

പ്രീസീസണിൽ ടീം മികച്ച രീതിയിൽ കളിച്ചിരുന്നു. അപ്പോഴേ പ്രീസീസണിലെ പ്രകടനങ്ങൾ കാര്യമാക്കി എടുക്കണ്ട എന്ന് താൻ പറഞ്ഞിരുന്നു. ലീഗിലെ ആദ്യ മത്സരത്തിലെ വിജയവും തൃപ്തികരമായിരുന്നില്ല. ടീമിൽ ഇനിയും ഒരുപാട് പണികൾ ബാക്കിയുണ്ട്. എന്നാലെ വിജയത്തിലേക്ക് എത്തു എന്നും ലാമ്പാർഡ് പറഞ്ഞു.

ഓൾഡ് ഹാം അത്ലറ്റിക്കിനെതിരെ ആണ് ഡെർബിയുടെ അടുത്ത ലീഗ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version