ഇപ്സിച് ടൗൺ പരിശീലകനെ പുറത്താക്കി

ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബായ ഇപ്സിച് ടൗൺ തങ്ങളുടെ പരിശീലകനെ പുറത്താക്കി‌. പോൾ ഹർസ്റ്റിനെയാണ് മോശം പ്രകടനം കാരണം ക്ലബ് പുറത്താക്കിയിരിക്കുന്നത്. ഈ സീസണിലായിരുന്നു ഹർസ്റ്റ് ഇപ്സിചിൽ എത്തിയത്. കഴിഞ്ഞ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനോട് കൂടെ പരാജയപ്പെട്ടതോടെ ക്ലബ് ലീഗിൽ അവസാന സ്ഥാനത്ത് എത്തിയിരുന്നു.

ലീഗിൽ 14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു ജയം മാത്രമാണ് ഇപ്സിചിന് ഉള്ളത്. ഒമ്പതു പോയന്റാണ് ആകെ ഉള്ള സമ്പാദ്യം. പോൾ ഹർസ്റ്റിന് പകരക്കാരനായി പോൾ ലാമ്പേർടിനെയാണ് ഇപ്സിച് പരിഗണിക്കുന്നത് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.