ഹഡേഴ്സ് ഫീൽഡിന് പുതിയ പരിശീലകൻ

ചാമ്പ്യൻഷിപ്പ് ക്ലബായ ഹഡേഴ്സ് ഫീൽഡ് പുതിയ പരിശീലകനെ നിയമിച്ചു. ഇംഗ്ലീഷ് യുവപരിശീലകനായ ഡാനി കൗലിയാണ് ഹഡേഴ്സ് ഫീൽഡിന്റെ പരിശീലകനായി ചുമതലയേറ്റത്. ലിങ്കൺ സിറ്റിയുടെ പരിശീലകനായിരുന്നു ഇതുവരെ ഡാനി കൗലി. ഡാനി കൗലിക്ക് ഒപ്പം അദ്ദേഹത്തിന്റെ സഹോദരൻ നിക്കി കൗലി അസിസ്റ്റൻ പരിശീലകനായും ക്ലബിനൊപ്പം ചേർന്നു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടിരുന്ന ഹഡേഴ്സ് ഫീൽഡ് എങ്ങനെയും പ്രൊമോഷൺ നേടി തിരികെ പ്രീമിയർ ലീഗിൽ എത്താനാണ് ശ്രമിക്കുന്നത്. ലിങ്കൺ സിറ്റിക്ക് നിശ്ചിത തുക നൽകിയാണ് കൗലി സഹോദരന്മാരെ ഹഡേഴ്സ് ഫീൽഡ് ക്ലബിലേക്ക് എത്തിക്കുന്നത്.

Exit mobile version