ഗരെത് ബാരി വീണ്ടും വെസ്റ്റ് ബ്രോമിൽ!!!

- Advertisement -

ഇംഗ്ലീഷ് മധ്യനിര താരം ഗരെത് ബാരി വീണ്ടും ഫുട്ബോൾ ലോകത്ത് തിരികെയെത്തി. കഴിഞ്ഞ സീസണിൽ പരിക്കേറ്റതോടെ ഫുട്ബോളിൽ നിന്ന് വിട്ട താരം ഫ്രീ ഏജന്റായി മാറിയിരുന്നു. ചാമ്പ്യൻഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോം തന്നെയാണ് വാരിയെ സൈൻ ചെയ്തിരിക്കുന്നത്. തനിക്ക് പരിക്ക് കാരണം വിരമിക്കുന്നത് ഇഷ്ടമായിരുന്നില്ല. താൻ ആയി തന്നെ വിരമിക്കണമെന്നായിരുന്നു ആഗ്രഹം. അതാണ് തിരികെയെത്തിയത്. ബാരി പറഞ്ഞു.

വെസ്റ്റ് ബ്രോമിനെ തിരികെ പ്രീമിയർ ലെഗിൽ എത്തിക്കലാണ് തന്റെ ലക്ഷ്യമെന്നുm ബാരി പറഞ്ഞു. അവസാന രണ്ടു സീസണുകളിലും വെസ്റ്റ് ബ്രോമിനായിരുന്നു ബാരി കളിച്ചിരുന്നത്. മുമ്പ് എവർട്ടൺ, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ബാരി. ഇംഗ്ലണ്ട് ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Advertisement