ആസ്റ്റൺ വില്ലയുടെ പരിശീലകനായി ഡീൻ സ്മിത്തും ജോൺ ടെറിയും

ചാംപ്യൻഷിപ് ക്ലബ് ആസ്റ്റൺ വില്ലയുടെ പരിശീലകനായി ഡീൻ സ്മിത്തിനെയും ജോൺ ടെറിയെയും നിയമിച്ചു. ചാംപ്യൻഷിപ് ക്ലബായ ബ്രെന്റ്ഫോർഡിൽ നിന്നാണ് ഡീൻ സ്മിത്ത് ആസ്റ്റൺ വില്ലയിൽ എത്തുന്നത്. ചാമ്പ്യൻഷിപ്പിൽ ആസ്റ്റൺ വില്ലയെക്കാൾ 8 സ്ഥാനം മുൻപിലാണ് ബ്രെന്റ്ഫോർഡ്. ഇവരോടൊപ്പം ജെസുസ് ഗാർസിയ പിറ്റെർച്ചിനെ സ്പോർട്ടിങ് ഡയറക്ടർ ആയും നിയമിച്ചിട്ടുണ്ട്.

അതെ സമയം കഴിഞ്ഞ ആഴ്ചയാണ് ജോൺ ടെറി സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചത്. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയെ പ്ലേ ഓഫ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വചിച്ച ടെറി കളി മതിയാക്കി പരിശീലകനാവുകയായിരുന്നു. 19 സീസൺ ചെൽസിയിൽ കളിച്ചതിനു ശേഷമാണു ടെറി കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിൽ എത്തിയത്. നേരത്തെ കുടുംബ പരമായ പ്രശ്നങ്ങൾ കൊണ്ട് റഷ്യൻ ക്ലബായ സ്പാർട്ടക് മോസ്കൊയിൽ കളിക്കാനുള്ള അവസരം ടെറി ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ ഒക്ടോബർ 3നാണ് പരിശീലകനായിരുന്ന സ്റ്റീവ് ബ്രൂസിനെ ആസ്റ്റൺ വില്ല പുറത്താക്കിയത്. 9 ചാംപ്യൻഷിപ് മത്സരങ്ങളിൽ ഒന്ന് മാത്രമായിരുന്നു സ്റ്റീവ് ബ്രൂസിന്റെ കീഴിൽ ആസ്റ്റൺ വില്ല ജയിച്ചത്. ഇതോടെയാണ് സ്റ്റീവ് ബ്രൂസിനെ ആസ്റ്റൺ വില്ല പുറത്താക്കിയത്.