ആസ്റ്റൺ വില്ലയെ നാണംകെടുത്തി ഷെഫീൽഡ് യുണൈറ്റഡ്

ചാമ്പ്യൻഷിപ്പിൽ ആസ്റ്റൺ വില്ലയ്ക്ക് കനത്ത തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വില്ലയെ തകർത്തത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ല പിറകിൽ പോയിരുന്നു. ഇതിനെ തുടർന്ന് ആരാധകർ ഗ്യാലറിയിൽ പരസ്പരം ആക്രമിച്ചത് ടീമിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.

ഷെഫീൽഡിനായി കോണൽ, ഡഫി, നോർവുഡ്, ഷാർപ്പ് എന്നിവരാൺ ഗോളുകൾ നേടിയത്. ഇത് ഈ സീസണിലെ വില്ലയുടെ ആദ്യ പരാജയം മാത്രമാണ് എങ്കിലും ആസ്റ്റൺ വില്ല ഈ തോൽവിയോടെ പതിനൊന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഷെഫീൽഡ് യുണൈറ്റഡ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.

ഫലങ്ങൾ:

Previous articleവാൾക്കറിന്റെ റോക്കറ്റ് ഗോളിൽ സിറ്റിക്ക് ജയം
Next articleഅരങ്ങേറ്റത്തിൽ ഗോളടിച്ച് നൈൻഗോളൻ, ഇന്റർ മിലാന് തകർപ്പൻ ജയം