ബിയെൽസയുടെ അസിസ്റ്റന്റ് കാർലോസ് ഇനി ഹഡേഴ്സ്ഫീൽഡിന്റെ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻഷിപ്പ് ക്ലബായ ഹഡേഴ്സ്ഫീൽഡ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. 37കാരനായ കാർലോസ് കോർബറൻ ആണ് ഹഡേഴ്സ് ഫീൽഡിന്റെ പരിശീലകനായി ചുമതലയേറ്റത്. അവസാന മൂന്ന് വർഷമായി ലീഡ്സ് യുണൈറ്റഡിനൊപ്പം ബിയെൽസയുടെ സഹ പരിശീലകനായി പ്രവർത്തിക്കുകയായിരുന്നു കോർബറൻ. മുമ്പ് സൈപ്രസിന്റെ മുഖ്യ പരിശീലകനായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അത് മാത്രമാണ് മുഖ്യപരിശീലകനായി കോർബറന്റെ പരിചയ സമ്പത്ത്. ഈ സീസണിൽ പ്ലേ ഓഫ് സാധ്യതക്ക് അടുത്ത് പോലും എത്താൻ ആകാത്തത് കൊണ്ട് ഹഡേഴ്സ് ഫീൽഡ് അവരുടെ പരിശീലകനായ ഡാനി കൗലിയെ ഞായറാഴ്ച പുറത്താക്കിയിരുന്നു. 18ആം സ്ഥാനത്താണ് ഹഡേഴ്സ് ഫീൽഡ് ഈ സീസണിൽ ലീഗ് അവസാനിപ്പിച്ചത്.