വെയ്ൻ റൂണിയുടെ ഡാർബി കൗണ്ടിയുടെ 12 പോയിന്റ് കുറക്കും, ക്ലബിന് അഡ്മിനിസ്ട്രേഷൻ

20210923 004816
Credit: Twitter

രണ്ട് തവണ ഇംഗ്ലീഷ് ചാമ്പ്യന്മാരായിട്ടുള്ള ഡെർബി കൗണ്ടി സാമ്പത്തിക പ്രതിസന്ധി കാരണം അഡ്മിനിസ്ട്രേഷന് വിധേയരാകും. കഴിഞ്ഞയാഴ്ച അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കാനുള്ള തീരുമാനം ക്ലബ് അറിയിച്ചിരുന്നു. പുതിയ ഉടമകളെ കണ്ടെത്താൻ പരാജയപ്പെട്ടതും ഒപ്പം കൊറോണ വൈറസ് നൽകിയ സാമ്പത്തിക പ്രത്യാഘാതവും ക്ലബിനെ തീർത്തും തളർത്തിയിരിക്കുകയാണ്. റൂണി പരിശീലിപ്പിക്കുന്ന 12 പോയിന്റ് കുറക്കാൻ ലീഗ് അധികൃതർ അഡ്മിനിസ്ട്രേഷൻ ആയതോടെ തീരുമാനിച്ചു.

ലീഗിൽ ഇതുവരെ ആകെ 10 പോയിന്റ് മാത്രമെ ഡാർബിക്ക് ഉള്ളൂ. ഇനി അവർ -2 പോയിന്റുമായി റിലഗേഷൻ സോണിൽ ആകും ഉണ്ടാവുക. സ്ഥിതി പരിതാപകരം ആണെങ്കിലും റൂണി അവരുടെ പരിശീലകനായി തന്നെ തുടരും. അവസാന മത്സരങ്ങളിൽ റൂണി ആയിരുന്നു ക്ലബിന്റെ എവേ മത്സരങ്ങൾക്കായുള്ള ചിലവുകൾ എടുത്തത്.

Previous articleലീഗ് കപ്പ് അഞ്ചാം റൗണ്ട് ഫിക്സ്ചർ ആയി, ആഴ്സണലിന് ലീഡ്സ്, സിറ്റിക്ക് വെസ്റ്റ് ഹാം
Next articleതുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായെന്ന് കെയ്ൻ വില്യംസൺ