അപൂർവ റെക്കോർഡുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം സ്ലാറ്റൻ ഇബ്റാഹീമോവിച്ചിന് ചാമ്പ്യൻസ് ലീഗിൽ അപൂർവ റെക്കോർഡ്. ഏറ്റവും കൂടുതൽ എണ്ണം ക്ലബുകൾക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടി എന്ന റെക്കോർഡ് ആണ് ഇന്നലെ സ്ലാറ്റൻ സ്വന്തം പേരിൽ കുറിച്ചത്. സ്ലാറ്റൻ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏഴാമത്തെ ക്ലബ് ആയി മഞ്ചസ്റ്റർ യുണൈറ്റഡ്.

ഇന്നലെ എഫ്‌സി ബേസലിനെതിരെ രണ്ടാം പകുതിയിൽ സബ് ആയി ഇറങ്ങിയതോടെയാണ് ഈ സ്വീഡിഷ് ഹീറോ അപൂർവ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് മുൻപ് അയാക്‌സ്, യുവന്റസ്, ഇന്റർ മിലാൻ, ബാഴ്സലോണ, എസി മിലാൻ, പിഎസ്ജി എന്നീ ടീമുകൾക്ക് വേണ്ടിയും സ്ലാറ്റൻ ചാമ്പ്യൻസ് ലീഗ് കളിച്ചിട്ടുണ്ട്.

ഏറെക്കാലം എസിഎൽ ഇഞ്ചുറി മൂലം കളിക്കളത്തിന് പുറത്തായിരുന്ന സ്ലാറ്റൻ ശനിയാഴ്ച്ച നടന്ന ന്യൂകാസിലിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിലൂടെയാണ് കളത്തിലേക്ക് തിരിച്ചു വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement