8 ഫൈനലിലും കിരീടം നേടിയ സിദാൻ ആണ് താരം

- Advertisement -

റയൽ മാഡ്രിഡിനൊപ്പം പരിശീലകനായി എത്തിയ 8 ഫൈനലിലും കിരീടം നേടി റയൽ മാഡ്രിഡ് കോച്ച് സിദാന്റെ പ്രയാണം. റയൽ മാഡ്രിഡിനൊപ്പം 8 ഫൈനലുകൾ കളിച്ച സിദാൻ ഒരൊറ്റ തോൽവി പോലും ഏറ്റുവാങ്ങാതെ 8 ഫൈനലുകളിലും കിരീടം ചൂടുകയായിരുന്നു. ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് ജയത്തോടെ തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണ് പരിശീലകൻ എന്ന നിലയിൽ സിദാൻ സ്വന്തമാക്കിയത്.  ഇതിനു മുൻപേ 2015/16, 2016/17 സീസണുകളിലും സിദാൻ റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

3 ചാമ്പ്യൻസ് ലീഗ് ഫൈനലുകൾക്ക് പുറമെ 2016ലെയും 2017ലെയും യുവേഫ സൂപ്പർ കപ്പ്, 2016ലെയും 2017ലെയും ഫിഫ ക്ലബ് വേൾഡ് കപ്പ്, 2017ലെ സൂപ്പർ കോപ്പ കിരീടം എന്നി ഫൈനലുകളിലാണ് സിദാൻ വിജയിയായത്. ഇതിനു പുറമെ 2016/17 സീസണിൽ റയൽ മാഡ്രിഡിന്റെ കൂടെ ലാ ലീഗ കിരീടവും സിദാൻ നേടിയിട്ടുണ്ട്.

ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് യുഗത്തിൽ ഒരു ടീം തുടർച്ചയായി മൂന്ന് കിരീടങ്ങൾ നേടുന്നതും. ഇതിനു പുറമെ തുടർച്ചയായി മൂന്ന് തവണ യൂറോപ്യൻ കിരീടം നേടുന്ന ആദ്യ കോച്ച് കൂടിയാണ് സിദാൻ.  ഇന്നലെ നടന്ന മത്സരത്തിൽ ഗാരെത് ബെയ്ൽ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂളിനെ തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement