Site icon Fanport

എംബാപ്പേ താൻ ഏറെ കാലമായി ഇഷ്ടപ്പെടുന്ന താരം- സിദാൻ

പി എസ് ജി താരം കിലിയൻ എംബപ്പേയോടുള്ള ഇഷ്ടം വീണ്ടും പരസ്യമാക്കി റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ചാമ്പ്യൻസ് ലീഗിൽ ഇരു ക്ലബ്ബ്കളും ഏറ്റു മുട്ടുന്നതിന് മുന്നോടിയായാണ് സിദാൻ തരത്തോടുള്ള ഇഷ്ടം വ്യക്തമാക്കിയത്.

മുൻപ് എംബപ്പേ തനിക്ക് റയൽ മാഡ്രിഡിൽ കളിക്കുക എന്നത് സ്വപ്നമാണ്‌ എന്ന് പറഞ്ഞിട്ടുണ്ട് എന്നത്‌ സിദാൻ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഇതോടെ പാരീസ് സെയിന്റ് ജർമ്മൻ ഡയറക്ടർ ലിയാനാർഡോ സിദാന് എതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. സിദാൻ മറ്റു ടീമുകളിലെ താരങ്ങളെ കുറിച്ചു സംസാരിക്കുന്നത് നിർത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ എംബപ്പേയെ പുകഴ്ത്തി റയൽ താരം ഈഡൻ ഹസാർഡും രംഗത്ത് വന്നിരുന്നു.

Exit mobile version