ലിവർപൂളിനെ പ്രീക്വാർട്ടറിൽ കിട്ടിയാൽ തോൽപ്പിച്ചിരിക്കും എന്ന് സിദാൻ

- Advertisement -

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിന് ലിവർപൂളിനെ കിട്ടിയാൽ അതോടെ ലിവർപൂളിന്റെ കുതിപ്പ് അവസാനിക്കും എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ആരെ പ്രീക്വാർട്ടറിൽ ലഭിക്കും എന്നതിൽ തനിക്ക് ഒന്നും ചെയ്യാൻ ആകില്ല. പക്ഷെ ലിവർപൂളിനെ ലഭിക്കുകയാണെങ്കിൽ അവരെ എലിമിനേറ്റ് ചെയ്തിരിക്കും എന്ന് സിദാൻ പറഞ്ഞു.

തിങ്കളാഴ്ച ആണ് പ്രീക്വാർട്ടർ നറുക്ക് നടക്കുന്നത്. ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു എന്നതിനാൽ റയൽ മാഡ്രിഡിന് ഇത്തവണ കരുത്തരായ എതിരാളികളെ ആകും പ്രീക്വാർട്ടറിൽ നേരിടേണ്ടി വരിക. ബയേൺ, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, ലിവർപൂൾ, ലെപ്സിഗ് എന്നീ ടീമുകളിൽ ഏതെങ്കിലും ഒന്നാകും റയൽ മാഡ്രിഡിന്റെ പ്രീക്വാർട്ടറിലെ എതിരാളികൾ. സിദാന്റെ കൂടെ ചാമ്പ്യൻസ് ലീഗിന് ഇറങ്ങിയപ്പോൾ എല്ലാം കിരീടം നേടിയ ചരിത്രമാണ് റയൽ മാഡ്രിഡിനുള്ളത്.

Advertisement