Site icon Fanport

സെനിറ്റിനെ ഇഞ്ചുറി ടൈമിൽ വിഴ്ത്തി ക്ലബ്ബ് ബ്രൂഗ് തുടങ്ങി

ചാമ്പ്യൻസ് ലീഗിൽ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിനെ ഇഞ്ചുറി ടൈമിൽ തകർത്ത് ക്ലബ്ബ് ബ്രൂഗ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ക്ലബ്ബ് ബ്രൂഗ് സെനിറ്റിനെ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിൽ ചാൾശ് ഡെ കെറ്റെലരെയുടെ ഗോളാണ് ക്ലബ്ബ് ബ്രൂഗിന് ജയം നൽകിയത്. രണ്ടാം പകുതിയിലാണ് കളിയിലെ രണ്ട് ഗോളുകളും പിറന്നത്.

ഇമാനുവൽ ബെനെവന്റൂരെയുടെ ഗോളിൽ ആദ്യം തന്നെ ക്ലബ്ബ് ബ്രൂഗ് ലീഡ് നേടി. ബ്രൂഗിന്റെ ഗോളി ഈഥൻ ഹോർവാതിന്റെ സെൽഫ് ഗോളിലൂടെ സെനിറ്റ് സമനില നേടി. മുൻ ലിവർപൂൾ പ്രതിരോധ താരം ദേജാൻ ലോവറേണിന്റെ 30മീറ്ററിൽ നിന്നും വെടിക്കെട്ട് ഷോട്ടാന് ഗോളിയുടെ പിറകിൽ തട്ടി വലയിലേക്ക് കയറിയത്. എന്നാൽ ഇഞ്ചുറി ടൈമിലെ 19കാരന്റെ ഗോളിൽ സെനിറ്റിന് പരാജയമേറ്റുവാങ്ങേണ്ടി വന്നു.

Exit mobile version