യങ് ബോയ്സിനോടുള്ള മാഞ്ചസ്റ്റർ കണക്ക് പ്രൊഫസർ വീട്ടുമോ

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ വെച്ച് യങ് ബോയ്സിനെ നേരിടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യങ് ബോയ്സിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിക്ക് മറുപടി പറയുക ആകും ഇന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം. പുതിയ പരിശീലകൻ റാൾഫിന്റെ കീഴിലെ യുണൈറ്റഡിന്റെ രണ്ടാം മത്സരമാകും ഇത്. ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ കളിച്ച പോലുള്ള ഗംഭീര പ്രകടനമാകും ഇന്നും യുണൈറ്റഡിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്ന് യുണൈറ്റഡ് ഇലവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. റൊണാൾഡോ, ബ്രൂണോ, ഡി ഹിയ തുടങ്ങിയവർക്ക് ഇന്ന് റാൾഫ് വിശ്രമം നൽകിയേക്കും. ഇതിനകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിന് യോഗ്യത നേടിയിട്ടുണ്ട്. ഇന്ന് ഡീൻ ഹെൻഡേഴ്സൺ, വാൻ ഡെ ബീക് എന്നിവർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇന്ന് ഉണ്ടാകും. ഇന്ന് രാത്രി 1.30നാണ് മത്സരം. കളി തത്സമയം സോണി ലൈവിലും സോണി നെറ്റ്വർക്കിലും കാണാം.

Exit mobile version