കപ്പ് ആര് ഉയർത്തിയാലും താരങ്ങളുടെ കുടുംബങ്ങൾക്ക് പിച്ചിൽ പ്രവേശനമില്ല

epa06008876 Real Madrid captain Sergio Ramos lifts the trophy after the team won the UEFA Champions League final between Juventus FC and Real Madrid at the National Stadium of Wales in Cardiff, Britain, 03 June 2017. EPA/PETER POWELL
- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ കിരീടാഘോഷങ്ങളിൽ നിയന്ത്രണം പ്രഖ്യാപിച്ച് യുവേഫ. ഇന്ന് റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ നടക്കുന്ന ഫൈനലിൽ ആര് കപ്പ് നേടിയാലും ആഘോഷിക്കാനായി താരങ്ങളുടെ കുടുംബത്തെ പിച്ചിലേക്ക് കയറ്റി വിടില്ല. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഉണ്ടായ മോശം അനുഭവമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ യുവേഫയെ എത്തിച്ചത്.

കാർഡിഫിൽ നടന്ന കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ആഘോഷിക്കാനായി താരങ്ങളുടെ കുടുംബങ്ങൾക്കൊപ്പം ആയിരക്കണക്കിന് ആരാധകരും ഗ്രൗണ്ടിലേക്ക് എത്തിയിരുന്നു. അത് യുവേഫയുടെ സുരക്ഷാ പ്രശ്നങ്ങൾക്ക് തടസ്സമാകുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണം. ഇന്ന് കീവിൽ വിജയികൾക്ക് കപ്പ് സമ്മാനിക്കുന്നത് വരെയുള്ള സമയം കളിക്കാർക്കും പരിശീലക സ്റ്റാഫുകൾക്കും അല്ലാതെ പിച്ചിൽ പ്രവേശനം ഉണ്ടാകില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement