Site icon Fanport

പരിശീലകനും ഉത്തരാവാദിത്തം ഉണ്ട് ‘, ഭാവിയിൽ ഉറപ്പില്ലാതെ വാൽവെർഡെ

‘പരിശീലകനും ഉത്തരാവാദിത്തം ഉണ്ട് ‘, ഭാവിയിൽ ഉറപ്പില്ലാതെ വാൽവെർഡ

ലിവർപൂളിനോട് ആൻഫീൽഡിൽ ഏറ്റ നാണം കെട്ട തോൽവിക്ക് പിന്നാലെ തന്റെ ഭാവിയിൽ ഉറപ്പില്ലാതെ ബാഴ്സലോണ പരിശീലകൻ വാൽവെർഡെ. ആദ്യ പാദത്തിലെ മൂന്ന് ഗോളിന്റെ ലീഡ് കളഞ്ഞ ബാഴ്സ 4-3 ന് തോറ്റ് പുറത്തായതോടെയാണ് പരിശീലകന്റെ സ്ഥാനം തെറിച്ചേക്കും എന്ന അഭ്യൂഹങ്ങൾ സജീവമായത്.

‘ഇതെങ്ങനെ എന്റെ ഭാവിയെ ബാധിക്കുക എന്നറിയില്ല, എന്റെ കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ എനിക്ക് സമയമില്ല. എങ്കിലും പരിശീലകൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്’ എന്നാണ് മത്സര ശേഷം വാൽവെർഡെ പറഞ്ഞത്. ലിവർപൂളിന്റെ വിജയ ഗോളിനെ അസാമാന്യമായ ഗോൾ എന്നാണ് ബാഴ്സ പരിശീലകൻ വിശേഷിപ്പിച്ചത്. അപ്പോൾ എന്താണ് സംഭവിച്ചത് എന്നറിയില്ല എന്നും എങ്കിലും തന്റെ നിഗമനത്തിൽ ഞങ്ങൾ തയ്യാരായിരുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

Exit mobile version