Site icon Fanport

യൂത്ത് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അഞ്ചാം വിജയം

മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീം വലൻസിയയെ നേരിടാൻ ഇരിക്കുന്നതിന് മുമ്പായി യൂത്ത് ലീഗിൽ രണ്ട് ടീമുകളുടെയും യുവനിര ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. യൂത്ത് ചാമ്പ്യൻസ് ലീഗിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് യുവനിരയുടെ ജയം. നേരത്തെ ഗ്രൂപ്പിൽ ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്കു മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് നിഷാൻ ബുർകാറ്റും, ഐദാൻ ബാർലോയും ആണ് ഗോളുകൾ നേടിയത്. ഗ്രൂപ്പിൽ ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് അഞ്ചു വിജയമായി. ആറു മത്സരങ്ങളിൽ അഞ്ചും ജയിച്ച യുണൈറ്റഡ് ഗ്രൂപ്പ് ചാമ്പ്യന്മാരുമായി.

Exit mobile version