യുവേഫ യൂത്ത് ലീഗിൽ റയൽ മാഡ്രിഡ് ഫൈനലിൽ

- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ യുവ പതിപ്പായ യൂത്ത് ലീഗിൽ റയൽ മാഡ്രിഡ് യുവ ടീം ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ഓസ്ട്രിയൻ ടീമായ സാൽസ്ബർഗിനെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് യുവനിര ഫൈനലിൽ എത്തിയത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. റയൽ മാഡ്രിഡ് ആദ്യമായാണ് യൂത്ത് ലീഗിന്റെ ഫൈനലിൽ എത്തുന്നത്.

റയൽ മാഡ്രിഡിനു വേണ്ടി അഞ്ചാം മിനുട്ടിൽ ലറ്റാസയും 32ആം മിനുട്ടിൽ മിഗ്വയലും ആണ് ഗോൾ നേടിയത്. സാൽസ്ബർഗിനായി സുചിചും ഗോൾ നേടി. ഫൈനലിൽ പോർച്ചുഗീസ് ക്ലബായ ബെൻഫികയെ ആണ് റയൽ മാഡ്രിഡ് നേരിടുക. അയാക്സിനെ 3-0ന് തോൽപ്പിച്ചായിരുന്നു ബെൻഫിക ഫൈനലിൽ എത്തിയത്. ചൊവ്വാഴ്ച ആണ് ഫൈനൽ നടക്കുക.

Advertisement