യുവഫ യൂത്ത് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

യുവേഫ യൂത്ത് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായി. ഇന്നലെ നടന്ന പ്രീക്വാർട്ടർ പോരിൽ ഡാനിഷ് ടീമായ എഫ് സി മിഡ്ടിലാന്റിനോടാണ് മാഞ്ചസ്റ്ററിന്റെ യുവനിര പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മിഡ്ടിലാന്റ് വിജയിച്ചത്. ഡാനിഷ് ടീമിനു വേണ്ടി ഇസാക്സൻ ഇരട്ടഗോളുകളും ഓൽസൺ ഒരു ഗോളും നേടി. ഏഞ്ചൽ ഗോമസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റ്വ് ഗോൾ നേടിയത്.

യൂത്ത് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തുന്ന ആദ്യ ഡെന്മാർക്ക് ടീമായി മിഡിറ്റ്ലാന്റ് എഫ് സി ഇതോടെ മാറി. ക്വാർട്ടറിൽ പോർട്ടോ ആകും ഇവരുടെ എതിരാളികൾ.