പിഎസ്ജിക്കും ആരാധകർക്കും എതിരെ നടപടിയുമായി യുവേഫ

- Advertisement -

പിഎസ്ജിക്കും ആരാധകർക്കും എതിരെ നടപടികളുമായി യുവേഫ. ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള രണ്ടാം പാദ മത്സരത്തിലെ പിഎസ്ജിയുടെ അൾട്രകളുടെ പ്രവർത്തിക്കെതിരെയാണ് യുവേഫ നടപടി എടുക്കുന്നത്. മത്സരത്തിനിടെ ഫ്ളെയറുകളും ലേസറുകളും ഉപയോഗിച്ചതിനും സ്റ്റെയർവെയ്‌സ് ബ്ലോക്ക് ചെയ്തതിനും എതിരെയാണ് യുവേഫ നടപടികൾ ഉണ്ടാവുക. മത്സരത്തിനായി നടത്തിയ സുരക്ഷാക്രമീകരണങ്ങളിലും പിഎസ്ജി വീഴ്ച പറ്റിയതായി ആക്ഷേപം ഉയർന്നിരുന്നു.

റയലിനെതിരായ സാന്റിയാഗോ ബെര്ണാബ്യൂവിൽ നടന്ന മത്സരത്തിലും പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡെ പ്രിൻസസിലും പിഎസ്ജി അൾട്രകൾ പരിധി ലംഘിച്ചിരുന്നു. എന്നാൽ പിഇജി അൾട്രകൾക്കെതിരായി ഒരു നടപടിയും ക്ലബ് സ്വീകരിച്ചിരുന്നില്ല. പിഎസ്ജി സ്‌പോൺസേർഡ് ഹൂളിഗനിസമാണ് പാരിസിൽ കണ്ടതെന്ന് റയൽ ആരാധകർ വിമർശിച്ചിരുന്നു. ഇതാദ്യമായല്ല ആരാധകരുടെ അതിരുവിട്ട പ്രവർത്തികൾക്ക് പഴികേൾക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement